തേന്‍പുഴയിലും പൂവഞ്ചിയിലും പുലി?; പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തി
text_fieldsപൂവഞ്ചിയിലെ കൈതത്തോട്ടത്തില്‍ കണ്ട പുലിയുടേതെന്ന് കരുതുന്ന കാല്പാട്
കൂട്ടിക്കല്‍: തേന്‍പുഴയിലും പുലിയെ കണ്ടതായി നാട്ടുകാര്‍. കൂട്ടിക്കല്‍ പഞ്ചായത്തിലെ തേന്‍പുഴ ജങ്ഷനിലാണ് പുലിയോട് സാദൃശ്യമുള്ള മൃഗത്തെ കണ്ടതായി അയല്‍വാസികള്‍ പറയുന്നത്. ഞായറാഴ്ച പുലര്‍ച്ച ഒന്നരയോടെ വീടിന് പുറത്തേക്കിറങ്ങിയ സമീപവാസി ജോസാണ് പുലിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടത്. വീടിന് മുന്‍വശത്തെ തൂക്കുപാലം റോഡിലൂടെ മൃഗം നടന്നുപോകുന്നതാണ് കണ്ടത്.
മൃഗത്തെ കണ്ടുഭയന്ന ജോസ് വീടിനുള്ളില്‍ കയറുകയായിരുന്നു. കഴിഞ്ഞദിവസം കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര ആദിവാസി കോളനിയില്‍ പുലി വളര്‍ത്തുനായെ പിടികൂടിയിരുന്നു. ഇതിനിടയിലാണ് തേന്‍പുഴയില്‍ പുലിയുടെ സാന്നിധ്യം സംശയിക്കുന്നത്. തേന്‍പുഴയിലെ സ്വകാര്യ റബര്‍ തോട്ടം കാടുവളര്‍ന്ന നിലയിലാണ്. ഇവിടെ കാട്ടുപന്നിയടക്കം നിരവധി വന്യമൃഗങ്ങളുടെ ശല്യമുണ്ട്. എന്നാല്‍, ആദ്യമാണ് പുലിയുടെ സാന്നിധ്യം. ഇത് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വനപാലകര്‍ അറിയിച്ചു. എന്നാല്‍, പുലിയെ പ്രദേശവാസി കണ്ടത് സംബന്ധിച്ചും കാടുകള്‍ വെട്ടിത്തെളിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികാരികള്‍ക്ക് പരാതി നല്കി. രാവും പകലുമില്ലാതെ നൂറുകണക്കിന് കാല്‍നടക്കാര്‍ സഞ്ചരിക്കുന്ന പ്രദേശമാണ് തേന്‍പുഴ.
രണ്ടാഴ്ച മുമ്പ് കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചി ഭാഗത്ത് കൈതത്തോട്ടത്തില്‍ പുലിയുടെ കാല്പാട് കണ്ടതായി തൊഴിലുടമ പറഞ്ഞെങ്കിലും ഗൗരവമായി കണ്ടില്ല. തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയുടേതെന്ന് കരുതുന്ന പാടുകളുണ്ടായിരുന്നു. പരിസരങ്ങളിൽ പലയിടത്തും കണ്ടത് ഒന്നുതന്നെയാകാനാണ് സാധ്യത.
പുലിയുടെ ആക്രമണം ഉണ്ടായ ഉറുമ്പിക്കരയില്‍ കഴിഞ്ഞ രാത്രിയും ഫോറസ്റ്റ് സംഘം പട്രോളിങ് നടത്തി. സ്ഥാപിച്ച കാമറയില്‍ ഇതുവരെ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.പൂവഞ്ചിയിലെ കൈതത്തോട്ടത്തില്‍ കണ്ട പുലിയുടേതെന്ന് കരുതുന്ന കാല്പാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

