ഫണ്ടിന് കാത്തുനിന്നില്ല; പ്രദേശവാസിയുടെ സഹായത്തോടെ റോഡ് ഗതാഗത യോഗ്യമാക്കി
text_fieldsചെട്ടിപ്പറമ്പ് ചിറക്കടവ് റോഡ് ബേബിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
അതിരമ്പുഴ: ഏറെനാളായി തകര്‍ന്ന അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ചെട്ടിപ്പറമ്പ് ചിറക്കടവ് റോഡ് പ്രദേശവാസിയുടെ സഹായത്തോടെ സഞ്ചാരയോഗ്യമാക്കി. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പഞ്ചായത്തില്‍ നിന്ന് ഫണ്ട് ലഭിക്കാന്‍ കാത്തിരിക്കണം എന്നുവന്നതോടെ പ്രദേശവാസിയായ വലിയതടത്തില്‍ കളരിക്കല്‍ ബേബി സംഭാവനയായി രണ്ടുലക്ഷം രൂപ നല്‍കുകയായിരുന്നു. ഇതുപയോഗിച്ചാണ് റോഡ് നന്നാക്കിയത്. ബേബിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷത വഹിച്ചു. ഫിലോമിന ജോണ്‍, ജോസ് പുതിയാപറമ്പില്‍, രാജു നെല്ലിപ്പള്ളിയില്‍, ജോയി തോട്ടനാനിയില്‍, തങ്കച്ചന് കൂര്‍ക്കകാലായില്‍, ശശികുമാര്‍ സൗഭാഗ്യ, സോണി മാങ്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

