പണം നൽകി കുടുങ്ങരുതേ; കോട്ടയം ജില്ലയിലെ 19നിധി കമ്പനികൾക്കെതിരെ പൊലീസ് മുന്നറിയിപ്പ്
text_fieldsrepresentational image
കോട്ടയം: ജില്ലയിലെ 19 നിധി കമ്പനികൾക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. ആവശ്യമായ രേഖകളില്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന നിധി കമ്പനികളിൽ നിക്ഷേപം നടത്തരുതെന്നാണ് ക്രൈംബ്രാഞ്ച് അറിയിപ്പ്.
ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്ന് വ്യക്തമാക്കുന്ന പൊലീസ് ജില്ലയിലെ 19 നിധി സ്ഥാപനങ്ങളുടെ അടക്കം പട്ടികയും പുറത്തുവിട്ടു. ഈ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തരുതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സംസ്ഥാനത്ത് മൊത്തം 537 ധനകാര്യസ്ഥാപനങ്ങളെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പട്ടികയും പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

