ജില്ല സ്കൂൾ കലോത്സവം; നൃത്തഭരിതം
text_fieldsഹൈസ്കൂൾ
വിഭാഗം ദഫ്മുട്ട്
ഒന്നാംസ്ഥാനം-
കുമാരനെല്ലൂർ
ദേവീവിലാസം
എച്ച്.എസ്.എസ്
കോട്ടയം: കാൽച്ചിലമ്പൊച്ചയാൽ വേദികൾ ചടുലമായ രണ്ടാം ദിവസവും കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ജില്ലയുടെ മുന്നേറ്റത്തോടെ 36ാമത് റവന്യു കലോത്സവം കൊട്ടിക്കയറി. നാടോടി നൃത്തവും സംഘനൃത്തവും മോഹിനിയാട്ടവും ഗോത്രസമൂഹത്തിന്‍റെ നൃത്തച്ചുവടുകളും തിരുവാതിരയും കൂത്തും കൂടിയാട്ടവും കളർഫുളാക്കിയ വേദികളിൽ 477 പോയന്‍റുമായാണ് കോട്ടയം ഈസ്റ്റിന്‍റെ മുന്നേറ്റം.
421 പോയന്‍റ് നേടി ചങ്ങനാശ്ശേരിയാണ് രണ്ടാമത്. ഏറ്റുമാനൂർ 403 പോയന്‍റുമായി മൂന്നാമതും 393 പോയന്‍റോടെ കോട്ടയം വെസ്റ്റ് നാലാമതും 384 പോയന്‍റോടെ കാഞ്ഞിരപ്പള്ളി അഞ്ചാമതുമാണ്. ആദ്യ ദിവസം ഈസ്റ്റിനൊപ്പം കട്ടയ്ക്ക് നിന്ന ഈരാറ്റുപേട്ട രണ്ടാം ദിനം ആറാമതായി.
യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ മൂന്നു വിഭാഗങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് ഈസ്റ്റിന്‍റെ മുന്നേറ്റം. ഓട്ടൻതുള്ളലും ഒപ്പനയും ഭരതനാട്യവും കുച്ചിപ്പുടിയും അടക്കം നിറപ്പകിട്ടുള്ള ഇനങ്ങൾ ഇന്ന് അരങ്ങേറും.
മലപ്പുലയാട്ടത്തിന് മറയൂർ ടീം
മറയൂരിൽനിന്ന് ബന്ധുക്കളായ കതിർവേലും ദിനേശ്കുമാറും പ്രശാന്തും അമ്മുവും ഒന്നിച്ചെത്തിയത് ജില്ലയിലെ രണ്ടു സ്കൂളുകളിലെ കുട്ടികളെ മലപ്പുലയാട്ടം പരിശീലിപ്പിക്കാനാണ്. ഹൈസ്കൂൾ വിഭാഗത്തിൽ അമ്മുവും പ്രശാന്തും പഠിപ്പിച്ച വെട്ടിമുകൾ സെന്‍റ് പോൾസ് സ്കൂൾ ഒന്നാംസ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് കടന്നപ്പോൾ കതിർവേലും ദിനേശ്കുമാറും പഠിപ്പിച്ച വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹൈസ്കൂൾ എ ഗ്രേഡോടെ ജില്ലയിലൊതുങ്ങി.
മലപ്പുലയാട്ടം ആശാൻമാരായ പ്രശാന്ത്, അമ്മു,കതിർവേൽ, ദിനേശ്കുമാർ എന്നിവർ
അമ്മു മൂന്നാം ക്ലാസ് മുതൽ മലപ്പുലയാട്ടം പഠിക്കുന്നുണ്ട്. പല സാംസ്കാരിക പരിപാടികളിലും മലപ്പുലയാട്ടം അവതരിപ്പിക്കാറുണ്ട്. കല്യാണച്ചടങ്ങുകളുടെ ഭാഗമായാണ് മലപ്പുലയാട്ടം നടത്തുന്നത്. പാട്ടില്ല, കൊട്ടും നൃത്തച്ചുവടുകളും മാത്രം. ചിത്തുവാദ്യവും ഇടിമിട്ടിയും ചിലങ്കയുമാണ് സംഗീതോപകരണങ്ങൾ. തൊടുപുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഇവർക്ക് ശിഷ്യരുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ കുറുമ്പനാടം സെന്‍റ് പീറ്റേഴ്സ് എച്ച്.എസ്.എസാണ് ഒന്നാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

