ഉമ്മൻ ചാണ്ടിയുടെ പേരിൽ ജില്ല ആശുപത്രിയിൽ സ്പെഷാലിറ്റി ബ്ലോക്ക്, പുതുപ്പള്ളിയിൽ ഓട്ടിസം കോംപ്ലക്സ്
text_fieldsകോട്ടയം: ജില്ല ആശുപത്രിയിൽ കാൻസർ ചികിത്സ വിഭാഗത്തിന് അത്യാധുനിക സ്പെഷാലിറ്റി ബ്ലോക്ക്, പുതുപ്പള്ളിയിൽ ഓട്ടിസം കോംപ്ലക്സ്, ഇലവീഴാപൂഞ്ചിറയിൽ പൂഞ്ചിറ വണ്ടർവാലി തുടങ്ങിയ പദ്ധതികളുമായി ജില്ല പഞ്ചായത്ത് ബജറ്റ്.
157,88,99,500 രൂപ വരവും 152,53,44,750 ചെലവും 5,35,54,750 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യനാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷതവഹിച്ചു.
ബജറ്റ് ചര്‍ച്ച ശനിയാഴ്ച നടക്കും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജില്ല ആശുപത്രിയിലെ കാൻസർ ചികിത്സ വിഭാഗത്തിൽ സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കാൻ അഞ്ചുകോടിയാണ് വകയിരുത്തിയത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ വിഭാവനം ചെയ്യുന്ന ഓട്ടിസം കോംപ്ലക്സിന് രണ്ടു കോടിയും ഇലവീഴാപൂഞ്ചിറയിൽ പൂഞ്ചിറ വണ്ടർവാലി ടൂറിസം പദ്ധതിക്ക് ഒരു കോടിയും ഏബിൾ കോട്ടയം രണ്ടാംഘട്ടത്തിന് 10 കോടിയും വകയിരുത്തി.
കോവിഡിന് ശേഷം കുഴഞ്ഞു വീണ് മരണനിരക്ക് വർധിച്ച സാഹചര്യത്തിൽ രോഗനിർണയ ക്യാമ്പിന് 50 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തു ടാപ്പ് ചെയ്യുന്നതിനും റബര്‍ അധിഷ്ഠിത സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രോത്സാഹനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

