Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല വികസനസമിതി യോഗം;...

ജില്ല വികസനസമിതി യോഗം; പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ച് ഏഴ് ഓഫിസുകൾ

text_fields
bookmark_border
cash
cancel
camera_alt

representational image

കോ​ട്ട​യം: ജി​ല്ല​യി​ൽ സം​സ്ഥാ​ന പ​ദ്ധ​തി വി​ഹി​തം പൂ​ർ​ണ​മാ​യും ചെ​ല​വ​ഴി​ച്ച​ത് ഏ​ഴ് ഓ​ഫി​സു​ക​ൾ. ജ​ല​സേ​ച​ന, ജ​ല അ​തോ​റി​റ്റി വ​കു​പ്പി​നു കീ​ഴി​ലെ ഓ​ഫി​സു​ക​ളാ​ണ് അ​നു​വ​ദി​ച്ച തു​ക മു​ഴു​വ​നും ജ​നു​വ​രി 30 വ​രെ ചെ​ല​വ​ഴി​ച്ച​ത്. 75.96 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ കോ​ട്ട​യം, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ കോ​ട്ട​യം, വാ​ട്ട​ർ അ​തോ​റി​റ്റി പി.​എ​ച്ച് ഡി​വി​ഷ​ൻ കോ​ട്ട​യം, വാ​ട്ട​ർ അ​തോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ കോ​ട്ട​യം, പി.​ഡ​ബ്ല്യു.​ഡി. ബി​ൽ​ഡി​ങ്‌​സ് ആ​ൻ​ഡ് ലോ​ക്ക​ൽ വ​ർ​ക്ക്‌​സ് കോ​ട്ട​യം, പി.​ഡ​ബ്ല്യു.​ഡി റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ട്ട​യം, വാ​ട്ട​ർ അ​തോ​റി​റ്റി ക​ടു​ത്തു​രു​ത്തി എ​ന്നീ ഓ​ഫി​സു​ക​ളാ​ണ് പ​ദ്ധ​തി വി​ഹി​തം പൂ​ർ​ണ​മാ​യി ചെ​ല​വ​ഴി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മു​ഴു​വ​ൻ സ​മ​യ കാ​ർ​ഡി​യോ​ള​ജി​സ്റ്റി​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വൈ​കീ​ട്ട​ത്തെ ഒ.​പി​യി​ൽ ഡോ​ക്ട​ർ​മാ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​ല്ല വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

കി​ഫ്ബി മു​ഖേ​ന തു​ക​യ​നു​വ​ദി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല-​കു​ള​ത്തൂ​ർ​മു​ഴി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ പ​ച്ച​ക്ക​റി ച​ന്ത​ക്ക്​ സ​മീ​പം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി സ്ഥ​ലം പൂ​ർ​ണ​മാ​യി വി​ട്ടു​നി​ൽ​കാ​ൻ ന​ഗ​ര​സ​ഭ യോ​ഗം കൂ​ടി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ​യെ യോ​ഗം അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം അ​ട​ക്കം അ​യ​ൽ ജി​ല്ല​ക​ളി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ സി​റ്റി ഗ്യാ​സ് പ​ദ്ധ​തി ജി​ല്ല​യി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്നു തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി​യു​ടെ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം.​പി​യു​ടെ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ ലി​റ്റി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി​യു​ടെ പ്ര​തി​നി​ധി അ​ഡ്വ. സി​ബി വെ​ട്ടൂ​ർ, ജോ​സ് കെ. ​മാ​ണി എം.​പി​യു​ടെ പ്ര​തി​നി​ധി ജെ​യ്‌​സ​ൺ മാ​ന്തോ​ട്ടം, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ അ​നി​ൽ കെ. ​ഉ​മ്മ​ൻ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local News
News Summary - District Development Committee meeting
Next Story