Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightജീവിതം...

ജീവിതം വെല്ലുവിളിയാണെങ്കിലും എബ്രഹാമിന് അധ്യാപനം ലഹരിയാണ്

text_fields
bookmark_border
ജീവിതം വെല്ലുവിളിയാണെങ്കിലും എബ്രഹാമിന് അധ്യാപനം ലഹരിയാണ്
cancel

ശരീരം ദുർബലമാണെങ്കിലും കനകപ്പലം തങ്കഗിരി വീട്ടിൽ എബ്രഹാമെന്ന പ്രമോദിന് അധ്യാപനം ലഹരിയാണ്. അധ്യാപകരായ മാതാപിതാക്കൾ നടന്ന പാതയിലൂടെ സഞ്ചരിക്കാനായിരുന്നു എബ്രഹാമും ആഗ്രഹിച്ചിരുന്നത്​. വിധി മസിലുകളെ ദുർബലപ്പെടുത്തി വില്ലനായെത്തിയപ്പോഴും തോറ്റു പിന്മാറാൻ അദ്ദേഹം തയാറായില്ല.

മൂന്നാം വയസ്സ്​​ മുതൽ എബ്രഹാമിന് ശാരീരിക അസ്വസ്ഥതകൾ തുടങ്ങി. എന്നാൽ, പത്താം വയസ്സിലാണ് മസ്കുലർ ഡിസ്ട്രോഫിയെന്ന മസിൽ ദുർബലമാക്കുന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞത്. യുവാവായതോടെ ശരീരം പൂർണമായി ദുർബലമായി.

എന്നാൽ, എബ്രഹാമിനെയോ അദ്ദേഹത്തി​െൻറ സ്വപ്നങ്ങളെയോ തോൽപിക്കാൻ രോഗത്തിനായില്ല. അവശതയിലും പഠിച്ച് എബ്രഹാം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി. നിവർന്ന് നടക്കാൻ കഴിയാത്ത എബ്രഹാമിന് വിദ്യാർഥികളും സഹപ്രവർത്തകരുമാണ്​ താങ്ങും തണലുമായത്​. പിതാവ് പരേതനായ ജോർജും മാതാവ് ഏലിയാമ്മയും നടന്ന പാതയിലൂടെ നീങ്ങിയ എബ്രഹാമി​െൻറ ജീവിത പങ്കാളി സിന്ധുവും അധ്യാപികയാണ്. ആരോൺ, കൃപ എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Professor
Next Story