വിരവിമുക്ത ദിനാചരണം: ജില്ല തല ഉദ്ഘാടനം ഇന്ന്
text_fieldsകോട്ടയം: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ല തല ഉദ്ഘാടനം ചൊവ്വാഴ്ച 2.30ന് വടവാതൂർ പി.എം ശ്രീ. ജവഹർ നവോദയ വിദ്യാലയത്തിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി നിർവഹിക്കും. വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ അധ്യക്ഷത വഹിക്കും. കലക്ടർ ചേതൻകുമാർ മീണ മുഖ്യാതിഥിയാവും.
ഒന്നു മുതൽ 19 വയസ്സുവരെയുള്ള ജില്ലയിലെ 36,3941 കുട്ടികൾക്ക് വിരഗുളിക (ആൽബൻഡമ്പോൾ) നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിൽ സൗജന്യമായി ഗുളിക വിതരണം ചെയ്യും. സ്‌കൂളിൽ പോകാത്ത കുട്ടികൾക്ക് അംഗൻവാടികളിൽനിന്ന് ഗുളിക കഴിക്കാം. ഏതെങ്കിലും കാരണത്താൽ ജനുവരി ആറിന് ഗുളിക കഴിക്കാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകും.
ഒന്നു മുതൽ രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് അര ഗുളികയും രണ്ട് മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ഗുളികയും ആഹാരശേഷം തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം അലിയിച്ച് നൽകണം. മൂന്നു മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾ ഉച്ചഭക്ഷണശേഷം തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് ഗുളിക കഴിക്കുന്നുവെന്ന് മാതാപിതാക്കളും അധ്യാപകരും അധ്യാപകരും ഉറപ്പു വരുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

