Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെ​ള്ളാ​വൂ​രി​ൽ...

വെ​ള്ളാ​വൂ​രി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; 23 പേ​ർ​ക്ക് രോ​ഗ​ബാ​ധ

text_fields
bookmark_border
വെ​ള്ളാ​വൂ​രി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു; 23 പേ​ർ​ക്ക് രോ​ഗ​ബാ​ധ
cancel

മ​ണി​മ​ല: വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ​ത്തു വ​ട​ക​ര ഭാ​ഗ​ത്ത്​ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. 11ാം വാ​ർ​ഡി​ൽ 22 പേ​ർ​ക്കും ഏ​ഴാം വാ​ർ​ഡി​ൽ ഒ​രാ​ൾ​ക്കും പ​നി സ്ഥി​രീ​ക​രി​ച്ചു. ഏ​ഴാം വാ​ർ​ഡി​ൽ​പ്പെ​ട്ട ഒ​രാ​ൾ എ​റ​ണാ​കു​ള​ത്തു​നി​ന്ന് എ​ത്തി​യ​താ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 23 പേ​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. പ​നി​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

വെ​ള്ളാ​വൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ വീ​ടു​ക​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി മ​ലി​ന​ജ​ലം നീ​ക്കം ചെ​യ്തു തു​ട​ങ്ങി. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം നീ​ക്കി. കൈ​ത തോ​ട്ട​ങ്ങ​ളി​ൽ മ​രു​ന്ന് ത​ളി​ക്കു​ന്ന​തി​നും ന​ട​പ​ടി ആ​രം​ഭി​ച്ചു. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള​ട​ക്ക​മു​ള്ള വാ​ർ​ഡി​ൽ ഫോ​ഗി​ങ്ങും ന​ട​ത്തി.

ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം രോ​ഗ​ബാ​ധി​ത വീ​ടു​ക​ളി​ൽ ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കൊ​തു​കു​ക​ളെ തു​ര​ത്താ​ൻ പു​ക​യ്ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പൊ​ടി​യും വി​ത​ര​ണം ചെ​യ്തു.

വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഏ​റ​ത്തു വ​ട​ക​ര​യി​ലെ എം.​സി.​എ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ ഉ​റ​വി​ട​മെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വി​ടെ​യ​ല്ല ഉ​റ​വി​ട​മെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsLocal Newsinfecteddengue fever
News Summary - Dengue fever spreads in Vellavoor; 23 people infected
Next Story