തെരുവുനായ്ക്കളുടെ ജഡവുമായി പ്രകടനം: നേതാക്കളെ വെറുതെവിട്ടു
text_fieldsകോട്ടയം: തെരുവുനായ്ക്കളുടെ ജഡം കെട്ടിത്തൂക്കി പ്രകടനം നടത്തിയ കേരള കോൺഗ്രസ് യൂത്ത്ഫ്രണ്ട് നേതാക്കൾക്കെതിരെ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ വെറുതെവിട്ടു.
സംസ്ഥാന പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പിൽ, ജോജി കുറത്തിയാടൻ, സജി തടത്തിൽ, പ്രസാദ് ഉരുളികുന്നം, ജോളി മുക്കക്കുഴി, ജോയി സി.കാപ്പൻ, സാജൻ തൊടുക, ജിൽസ് പെരിയപുരം, ഷാജി പുളിമൂടൻ, പ്രദീഷ് പട്ടിത്താനം, ഗൗതം എൻ.നായർ, തോമസ് പാറക്കൽ, രാജൻ കുളങ്ങര, ബിജു കുന്നേപറമ്പിൽ എന്നിവരെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ജി.മേനോൻ വെറുതെവിട്ടത്. നിയമവിരുദ്ധമായി സംഘം ചേർന്നതിനും മൃഗങ്ങൾക്കെതിരെ ക്രൂരത കാട്ടിയതിനുമായിരുന്നു കേസ്. തെരുവുനായ്ക്കളെ കൊല്ലാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2016 സെപ്റ്റംബറിലായിരുന്നു പ്രകടനം. പ്രതികൾക്കുവേണ്ടി അഡ്വ. മീര രാധാകൃഷ്ണൻ കോടതിയിൽ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

