Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിഗ്രി വിദ്യാർഥിനിയെ...

ഡിഗ്രി വിദ്യാർഥിനിയെ കാണാതായി; മീനച്ചിലാറ്റിൽ തിരച്ചിൽ

text_fields
bookmark_border
Kottayam-student-missing
cancel
camera_alt?????????? ???????????????????? ??????????????????? ??????????? ?????????????

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രീ​ക്ഷ​ക്ക്​ പോ​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യി. പാ​റ​ത്തോ​ട്  പൊ​ടി​മ​റ്റം പൂ​വ​ത്തേ​ട്ട്  അ​ഞ്​​ജു ഷാ​ജി​യെ​യാ​ണ് (20)  കാ​ണാ​താ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ബി.​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ  അ​ഞ്​​ജു യൂ​നി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യെ​ഴു​താ​ൻ ശ​നി​യാ​ഴ്ച ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി ക്രോ​സ് കോ​ള​ജി​ൽ എ​ത്തി​യി​രു​ന്നു.

വൈ​കീ​ട്ടാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്  വീ​ട്ടു​കാ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ​​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​  ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബാ​ഗ്​ ചേ​ർ​പ്പു​ങ്ക​ൽ പാ​ല​ത്തി​ന്​ സ​മീ​പം  ക​ണ്ടെ​ത്തി. മൊ​ബൈ​ൽ ഫോ​ണും പ​ഴ്സും ബാ​ഗി​ലു​ണ്ട്. ഇ​തോ​ടെ ​​പൊ​ലീ​സും  ഫ​യ​ർ​ഫോ​ഴ്സും മീ​ന​ച്ചി​ലാ​റ്റി​ൽ തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സി.​സി ടി.​വി കാ​മ​റ  ദൃ​ശ്യ​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി ആ​റി​​​െൻറ ഭാ​ഗ​ത്തേ​ക്ക്​ ന​ട​ന്നു​വ​രു​ന്ന​താ​യി  ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

 പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന്  ​​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ​​പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും കോ​ട്ട​യ​ത്തു നി​ന്നെ​ത്തി​യ  സ്​​കൂ​ബ ഡൈ​വി​ങ്​ സ്​​ക്വാ​ഡും നാ​ട്ടു​കാ​രും ഞാ​യ​റാ​ഴ്​​ച ആ​റ്റി​ൽ തി​ര​ച്ചി​ൽ  ന​ട​ത്തി.  

ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നെ​ത്തി​യ ന​ന്മ​ക്കൂ​ട്ട​വും തി​ര​ച്ചി​ലി​ൽ പ​ങ്കു​ചേ​ർ​ന്നു. ആ​േ​ൻ​റാ  ആ​ൻ​റ​ണി എം.​പി, മോ​ൻ​സ്​ ജോ​സ​ഫ് എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്നു.  തി​ങ്ക​ളാ​ഴ്​​ച  രാ​വി​ലെ വീ​ണ്ടും തി​ര​ച്ചി​ൽ  ആ​രം​ഭി​ക്കു​മെ​ന്ന് കി​ട​ങ്ങൂ​ർ എ​സ്.​​എ​ച്ച്.​ഒ സി​ബി തോ​മ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsAnju Joshicherpunkal
News Summary - Degree Student missing in Kottayam -Kerala news
Next Story