ഓട്ടോറിക്ഷയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യ; െപട്രോൾ വാങ്ങിക്കൊണ്ടുപോകുന്ന ദൃശ്യം സി.സി ടി.വിയിൽ
text_fieldsമരിച്ച അനന്ത കൃഷ്ണൻ
കോട്ടയം: ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് ഈസ്റ്റ് പൊലീസ്. വില്ലൂന്നി ചക്കാലയിൽ പുത്തൻപറമ്പ് അനന്തകൃഷ്ണൻ (24) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏട്ടരയോടെ കോട്ടയം പുതുപ്പള്ളി റോഡിൽ മക്രോണിപാലം ഷാപ്പിന് സമീപത്താണ് ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഓട്ടോയുടെ വിവരങ്ങൾ പരിശോധിച്ചാണ് അനന്തകൃഷ്ണനെ തിരിച്ചറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി സംഭവം നടന്നതിനു സമീപം പമ്പിൽനിന്ന് പെട്രോൾ വാങ്ങിെക്കാണ്ടുപോകുന്ന ദൃശ്യം സി.സി ടി.വിയിൽനിന്ന് ലഭ്യമായി.
ഈ പെട്രോളുപയോഗിച്ച് തീ കൊളുത്തിയതാണെന്നു കരുതുന്നു. മൃതദേഹം പൊലീസ് നടപടിക്കുശേഷം ബന്ധുക്കൾക്ക് കൈമാറി. കടബാധ്യതയും കുടുംബപ്രശ്നങ്ങളും അലട്ടിയിരുന്നതായി പറയുന്നു. മാങ്ങാനത്ത് ഭാര്യ വീട്ടിലാണ് അനന്തകൃഷ്ണൻ താമസിച്ചിരുന്നത്. വിവാഹശേഷം സ്വന്തം കുടുംബവുമായി അടുപ്പമുണ്ടായിരുന്നില്ല. മാങ്ങാനം സ്കൂൾ ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. ശനിയാഴ്ച രാത്രി വീട്ടിേലക്ക് സാധനങ്ങൾ വാങ്ങാനിറങ്ങിയതാണ്. ഭാര്യയും മൂന്നുവയസ്സുള്ള കുഞ്ഞുമുണ്ട്.
പിതാവ് പരാതി നൽകി
കോട്ടയം: മാങ്ങാനത്ത് ഓട്ടോറിക്ഷക്കുള്ളിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്ത്. വില്ലൂന്നി സ്വദേശി അനന്തകൃഷ്ണെൻറ (35) മരണത്തിൽ സംശയമുണ്ടെന്നാരോപിച്ച് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി നൽകി. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ദുരൂഹത സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

