വയോധികയെ ആക്രമിച്ച കേസിൽ മകൾ അറസ്റ്റിൽ
text_fieldsലൈല
കോട്ടയം: വയോധികയെ ആക്രമിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തു. മാങ്ങാനം ആനത്താനം ചക്കുപുരക്കൽ വീട്ടിൽ ലൈലയെയാണ് (42) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ വീട്ടില് വച്ച് ഇവരുടെ മാതാവായ വയോധികയുമായി വാക്ക്തർക്കം ഉണ്ടാവുകയും ചീത്തവിളിക്കുകയും പ്ലാസ്റ്റിക് കസേര കൊണ്ട് തലക്കടിക്കുകയുമായിരുന്നു. വയോധികക്ക് കിട്ടുന്ന പെൻഷനിലെ തന്റെ വീതം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു ആക്രമണം. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് ഇവരെ പിടികൂടി. ഈസ്റ്റ് എ.എസ്.ഐ ലിനി, സബീന, സി.പി.ഒമാരായ പ്രീത, ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

