എരുമയുടെ ദേഹത്ത് ടാർ ഒഴിച്ച് ക്രൂരത
text_fieldsകുമരകം: മിണ്ടാപ്രാണിയോടും മനുഷ്യെൻറ ക്രൂരത. ഗർഭിണിയായ എരുമയുടെ ദേഹത്ത് ടാർ ഒഴിച്ചു. ചെമ്പോടിത്തറ ഷിബുവിെൻറ എട്ടു മാസം ഗർഭിണിയായ എരുമയാണ് ക്രൂരതക്കിരയായത്. രണ്ടാം കലുങ്കിനു സമീപം ആൾ പാർപ്പില്ലാത്ത പുരയിടത്തിൽ കെട്ടിയിരുന്നതായിരുന്നു എരുമയെ.
മങ്കുഴി പാടത്ത് മട വീണ് കൃഷി നശിച്ചതോടെയാണ് എരുമയെയും രണ്ട് പശുക്കളെയും ഇവിടെ കൊണ്ടുവന്ന് പരിപാലിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണവും വെള്ളവും നൽകാനെത്തിയപ്പേഴാണ് ഉടമ ടാറിൽ കുളിച്ചുകിടക്കുന്ന എരുമയെ കണ്ടത്. കുമരകം മൃഗഡോക്ടറെത്തി പരിശോധന നടത്തി.
എരുമ ഗർഭിണിയായതിനാൽ തുടർചികിത്സ നൽകണമെന്നും പൊള്ളൽ ഉള്ളിൽ ബാധിക്കാതിരിക്കാൻ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുകയോ ഇടക്കിടെ കുളിപ്പിച്ചുകൊണ്ടിരിക്കുകയോ വേണമെന്നും നിർദേശിച്ചു. കുമരകം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.ഐ ബാബു സെബാസ്റ്റ്യെൻറ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

