Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ...

റബർ ഗവേഷണകേന്ദ്രത്തിന്​ നിർണായകനേട്ടം: റബറി​െൻറ ജനിതകശ്രേണി കണ്ടെത്തി

text_fields
bookmark_border
റബർ ഗവേഷണകേന്ദ്രത്തിന്​ നിർണായകനേട്ടം:  റബറി​െൻറ ജനിതകശ്രേണി കണ്ടെത്തി
cancel

േകാട്ടയം: റബർ ഉൽപാദ​നവർധനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ നിർണായകമായ റബറി​െൻറ ജനിതകശ്രേണി കണ്ടെത്തി. റബർ ബോർഡിന്​ കീഴിലെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ്​ നേട്ടം കൈവരിച്ചത്​. കൂടുതല്‍ കൃഷി ചെയ്യുന്ന ആർ.ആർ.ഐ.ഐ 105 റബറിനത്തിലെ മുഴുവൻ ജീനുകളെയും ഇവർ േശ്രണീകരിച്ചു. റബറി​െൻറ ജനിതകവികസനവുമായി ബന്ധപ്പെട്ട് ഉൽപാദനവർധനക്കുള്ള ഗവേഷണങ്ങൾക്കൊപ്പം പ്രതികൂല കാലാവസ്ഥ​െയയും രോഗകീടബാധ​െയയും ചെറുക്കുന്ന ഇനങ്ങളുടെ കണ്ടുപിടിത്തത്തിന്​ ഇത്​ ഗുണകരമാകും.

ഒരുജീവിയുടെ എല്ലാ ജീനും ഉൾപ്പെട്ട ഡി.എൻ.എയുടെ േശ്രണിയാണ് ജനിതക േശ്രണി. ജീവജാലങ്ങളുടെ വളർച്ചക്കും പ്രത്യുൽപാദനത്തിനും വേണ്ട എല്ലാ വിവരങ്ങളും ഇതിലുണ്ടാകും. ഇതിലെ വ്യതിയാനങ്ങൾ കണ്ടെത്തുന്നതിന്​ ഈ േശ്രണീകരണം സഹായകമാകും. നിലവിൽ അത്യുൽപാദനശേഷിയുള്ള റബർ ഇനങ്ങൾ വികസിപ്പിക്കുന്നതിന് വിത്തുശേഖരണം മുതൽ കർഷകരിൽ എത്തിക്കുന്നതുവരെ 20-25 വർഷത്തെ കാലാവധിയാണ്​ ആവശ്യം. പുതിയ കണ്ടുപിടിത്തത്തിലൂടെ ഇത്​ പകുതിയായി കുറക്കാൻ കഴിയും. ഒപ്പം രോഗപ്രതിരോധശേഷി കൂട്ടുന്നതിനും കാലാവസ്ഥവ്യതിയാനങ്ങളെ ചെറുക്കുന്നതിനും ഉതകുന്ന ജീനുകളെ കണ്ടെത്തി​ മികച്ച റബറിനങ്ങൾക്ക്​ രൂപം നൽകാനും കഴിയും.

ചൈന, മലേഷ്യ, തായ്​ലൻഡ്​, ജപ്പാൻ എന്നീ രാജ്യങ്ങൾ നേര​േത്ത റബറി​െൻറ ജനിതകശ്രേണി കണ്ടെത്തിയിരുന്നു. ഇവർക്ക്​ പിന്നാലെയാണ്​ റബർ ബോർഡി​െൻറ നേട്ടം. റബർ ഗവേഷണകേന്ദ്രം ഡയറക്​ടർ ഡോ. ജയിംസ്​ ജേക്കബി​െൻറ നേതൃത്വത്തിൽ ഡോ. ആർ.ജി. കല, ഡോ. താക്കൂർദാസ്​ സാഹ, ഡോ. എ. തുളസീധരൻ, ആർ. അനന്തരമണൻ, ഡോ. കെ.യു. തോമസ്​, ഡോ. ബിന്ദു റോയ്, ഡോ. എം.ബി. മുഹമ്മദ് സാദിഖ്, ഡോ. മോളി തോമസ്, ഡോ. ഷാജി ഫിലിപ്, മിനിമോൾ രവീന്ദ്രൻ എന്നിവരാണ് ശ്രേണി വികസിപ്പിച്ചത്​.

റബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജനിതകശ്രേണിയുടെ പകർപ്പ് ഗവേഷണകേന്ദ്രം ഡയറക്ടർ ജയിംസ് ജേക്കബ് റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. കെ.എൻ. രാഘവന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rubber Research Center
News Summary - Critical achievement for Rubber Research Center: The genetic sequence of rubber was found
Next Story