Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാണാതായ...

കാണാതായ ദമ്പതികളെപ്പറ്റി ക്രൈംബ്രാഞ്ച്​ അന്വേഷണം അവസാനിപ്പിക്കുന്നു

text_fields
bookmark_border
കാണാതായ ദമ്പതികളെപ്പറ്റി ക്രൈംബ്രാഞ്ച്​ അന്വേഷണം അവസാനിപ്പിക്കുന്നു
cancel

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ ദ​മ്പ​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ക്രൈം​ബ്രാ​ഞ്ച്​ അ​വ​സാ​നി​പ്പി​ക്കു​ന്നു. കേ​സ്​ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന്​ കാ​ട്ടി അ​ന്വേ​ഷ​ണ​സം​ഘം ഉ​ട​ൻ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കും.

ഇ​തി​നു​മു​ന്നോ​ടി​യാ​യി ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന്​ കാ​ട്ടി ക്രൈം​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി. ദ​മ്പ​തി​ക​ളു​ടെ ചി​ത്ര​വും ശാ​രീ​രി​ക അ​ട​യാ​ള​ങ്ങ​ളും കാ​റി​ന്‍റെ ന​മ്പ​റും അ​ട​ക്ക​മാ​ണ്​ പ​ര​സ്യം. വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ഫോ​ൺ ന​മ്പ​റു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. 2017 ഏ​പ്രി​ൽ ആ​റി​ന് വൈ​കി​ട്ടാ​ണ്​ താ​ഴ​ത്ത​ങ്ങാ​ടി അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷീം, ഭാ​ര്യ ഹ​ബീ​ബ എ​ന്നി​വ​രെ കാ​ണാ​താ​കു​ന്ന​ത്. ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​കു​ന്നു​വെ​ന്നാ​യി​രു​ന്നു മ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും തി​രി​കെ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്ന് ഹാ​ഷി​മി​ന്‍റെ കു​ടും​ബം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പു​തി​യ​താ​യി വാ​ങ്ങി​യ, ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​ത്ത വാ​ഗ​ൺ ആ​ർ കാ​റി​ലാ​യി​രു​ന്നു ഇ​വ​ർ വീ​ട്ടി​ൽ​നി​ന്ന്​ പോ​യ​ത്. ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ്, മൊ​ബൈ​ല്‍ ഫോ​ണ്‍, എ.​ടി.​എം കാ​ര്‍ഡ് എ​ന്നി​വ​യൊ​ന്നും കൊ​ണ്ടു​പോ​യി​രു​ന്നി​ല്ല. വീ​ടി​ന്​​സ​മീ​പ​ത്തെ റോ​ഡി​ലെ സി.​സി ടി.​വി കാ​മ​റ​യി​ൽ നി​ന്ന് ദൃ​ശ്യം ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ എ​​ങ്ങോ​ട്ട്​ ​ വാ​ഹ​നം പോ​യി എ​ന്ന​തി​ൽ സൂ​ച​ന​യൊ​ന്നും പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ല്ല. അ​തി​ർ​ത്തി​യി​ലെ​യ​ട​ക്കം നൂ​റു​ക​ണ​ക്കി​ന്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​ട്ടും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

പ​ര​സ്യം ന​ൽ​കി​യ​തി​ലൂ​ടെ ഏ​ന്തെ​ങ്കി​ലും പു​തി​യ വി​വ​ര​ങ്ങ​ളോ സൂ​ച​ന​ക​ളോ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കേ​സ്​ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​കും ക്രൈം​ബ്രാ​ഞ്ച്​ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക. പി​ന്നീ​ട്​ പു​തി​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചാ​ൽ അ​ന്വേ​ഷ​ണം പു​ന:​രാ​രം​ഭി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും കോ​ട്ട​യം ജൂ​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യെ ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ക്കും. കാ​ണാ​താ​യ സം​ഭ​വം​ ഏ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​മ്പോ​​​ഴാ​ണ്​ തീ​രു​മാ​ന​മി​ല്ലാ​തെ കേ​സും അ​വ​സാ​നി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ​ലോ​ക്ക​ൽ പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ച കേ​സ്​ പി​ന്നീ​ട്​ ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​ന​ഗ​ര​ങ്ങ​ളി​ല​ട​ക്കം തി​രി​ച്ച​റി​യ​ൽ നോ​ട്ടീ​സു​ക​ളും പ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ടെ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കു​ടും​ബം ഹൈ​കോ​ട​തി​യേ​യും സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പൂ​ർ​ണ​മാ​യി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നി​​ല്ലെ​ന്നും നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന്​ ത​ന്നെ​യാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ക്രൈം​ബ്രാ​ഞ്ച്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing couplearupara missing coupleKottayam
News Summary - Crime branch closes investigation into arupara missing couple
Next Story