Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സബ് ജയിലിലെ തടവുകാർക്കും ജീവനക്കാർക്കും കോവിഡ്
text_fieldsbookmark_border
കോട്ടയം: പൊൻകുന്നം സബ് ജയിലിലെ തടവുകാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. 27 തടവുകാർക്കും അഞ്ച് ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച തടവുകാരെ പ്രത്യേക സെല്ലുകളിലേയ്ക്ക് മാറ്റി.
ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച തടവുകാർക്ക് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ജയിലധികൃതർ അറിയിച്ചു. കിച്ചണിലെ ഒരു തടവുകാരനിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 27 തടവുകാരിൽ കൂടി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആകെ 51 തടവുകാരും 16 ജീവനക്കാരുമാണ് പൊൻകുന്നം സബ് ജയിലിൽ ഉള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

