Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ് മുക്തര്‍ക്ക്...

കോവിഡ് മുക്തര്‍ക്ക് വീടുകളില്‍ ചികിത്സക്ക് ​ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കും

text_fields
bookmark_border
medical oxygen concentrator
cancel

കോ​ട്ട​യം: കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​ക്കു​ശേ​ഷം തു​ട​ർ​ന്നും ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വീ​ട്ടി​ൽ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​ല​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ അ​റി​യി​ച്ചു. ഓ​ക്സി​ജ​ൻ ന​ല്‍കു​ന്ന​തി​നു​പു​റ​മെ മ​റ്റു ചി​കി​ത്സ​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ര്‍ക്കു​വേ​ണ്ടി​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം.

ഇ​തി​നാ​യി 200ല​ധി​കം ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മു​ക്ത​രാ​യ​വ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ ഓ​ക്സി​ജ​ൻ തു​ട​ര്‍ന്നും ന​ല്‍കേ​ണ്ട സ്ഥി​തി​യാ​ണെ​ങ്കി​ല്‍ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് അ​ത​ത് മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് നി​ർ​ദേ​ശം ന​ൽ​കും.

ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​സെ​ൻ​ട്രേ​റ്റ​റും പ​ൾ​സ്‌ ഓ​ക്സി മീ​റ്റ​റും രോ​ഗി​യു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു​ന​ല്‍കും. ഉ​പ​യോ​ഗ​ശേ​ഷം വീ​ടു​ക​ളി​ല്‍നി​ന്ന് കോ​ണ്‍സെ​ന്‍ട്രേ​റ്റ​റു​ക​ള്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും.

ഈ ​സം​വി​ധാ​നം നി​ല​വി​ല്‍വ​രു​ന്ന​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ കൂ​ടു​ത​ല്‍ ഓ​ക്സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കും.

നി​ല​വി​ല്‍ ല​ഭ്യ​മാ​യ കോ​ണ്‍സെ​ന്‍ട്രേ​റ്റ​റു​ക​ള്‍ക്കും സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ​നി​ന്ന് ല​ഭി​ച്ച 130 എ​ണ്ണ​ത്തി​നും പു​റ​മെ അ​മേ​രി​ക്ക​ൻ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ (30), റൗ​ണ്ട് ടേ​ബി​ൾ ഇ​ന്ത്യ (10), സ​ത്യ​സാ​യി സേ​വാ സ​മി​തി(1) എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ല്‍കി​യ​വ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

റൗ​ണ്ട് ടേ​ബി​ള്‍ ഇ​ന്ത്യ 500 പ​ൾ​സ്‌ ഓ​ക്സി​മീ​റ്റ​റു​ക​ളും ആ​രോ​ഗ്യ വ​കു​പ്പി​ന് ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:Oxygen Concentrator
News Summary - Covid patient will be given an oxygen concentrator for home treatment
Next Story