Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏ​റ്റു​മാ​നൂ​ര്‍...

ഏ​റ്റു​മാ​നൂ​ര്‍ ​പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കോ​വി​ഡ് വ്യാ​പ​കം

text_fields
bookmark_border
ഏ​റ്റു​മാ​നൂ​ര്‍ ​പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കോ​വി​ഡ് വ്യാ​പ​കം
cancel

ഏ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര്‍ ​പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കോ​വി​ഡ് വ്യാ​പ​കം. ഇ​ന്ന് ന​ട​ത്തി​യ ആ​ൻ​റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 19പേ​ര്‍ക്ക് രോഗം സ്ഥി​രീ​ക​രി​ച്ചു. എ.​എ​സ്.​ഐ​മാ​ർ​ക്കും കോ​ൺ​സ്​​റ്റ​ബി​ൾ​മാ​ർ​ക്കും ഹോം ​ഗാ​ർ​ഡി​നും സ്വീ​പ്പ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത.

എ​സ്.​ഐ, ഇൻസ്​പെക്​ടർ എ​ന്നി​വ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ തി​ര​ക്കേ​റെ​യു​ള്ള ഏ​റ്റു​മാ​നൂ​ർ സ്​​റ്റേ​ഷ​െൻറ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. നേ​ര​ത്തേ നാ​ലു​പേ​ര്‍ക്ക് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​റ്റു​ള്ള​വ​രും കൂ​ട്ട​ത്തോ​ടെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യ​ത്.

62 ​പൊ​ലീ​സു​കാ​രാ​ണ് ഏ​റ്റു​മാ​നൂ​ര്‍ സ്​​റ്റേ​ഷ​നി​ലു​ള്ള​ത്. ഇ​വ​രെ​ല്ലാം ത​ന്നെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ട്ടി​രു​ന്ന​വ​രാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ങ്കി​ലും സ്​​റ്റേ​ഷ​ൻ അ​ട​ച്ചി​ടി​ല്ല. ത​ൽ​ക്കാ​ലം പ​ഴ​യ സി.​ഐ ഓ​ഫി​സി​ലേ​ക്ക്​ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം മാ​റ്റും. അ​ണു​മു​ക്ത​മാ​ക്കി​യ ശേ​ഷം വീ​ണ്ടും ഇ​വി​ടെ ത​ന്നെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Covid in Ettumanoor Police station
Next Story