കേരള കോണ്‍ഗ്രസ്-എമ്മിനുവേണ്ടി ദമ്പതികൾ വീണ്ടും
text_fieldsഷാജു തുരുത്തൻ, ഭാര്യ ബെറ്റി ഷാജു
പാലാ: നഗരസഭ മുൻ അധ്യക്ഷരായ ഷാജു തുരുത്തനും ഭാര്യ അഡ്വ. ബെറ്റി ഷാജുവും വീണ്ടും കേരള കോണ്‍ഗ്രസ്-എമ്മിനു വേണ്ടി മത്സരത്തിനിറങ്ങുന്നു. ഷാജു തുരുത്തൻ രണ്ടാം വാർഡായ മുണ്ടുപാലത്തും ബെറ്റി ഒന്നാം വാർഡായ പരമലക്കുന്നിലുമാണ് എല്‍.ഡി.എഫ് മുന്നണിക്കായി മത്സരിക്കുക.
ഇരുവരും നഗരസഭ കൗണ്‍സിലർമാരായി കാല്‍നൂറ്റാണ്ട് പിന്നിട്ടവരാണ്. ഷാജു ഒരുതവണയും ബെറ്റി രണ്ടുതവണയും ചെയർപേഴ്സൻ പദവി അലങ്കരിച്ചിട്ടുണ്ട്. ബെറ്റി വനിത കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മീനച്ചില്‍ സഹകരണ ഭൂ പണയബാങ്ക് ഡയറക്ടറും കൂടിയാണ്. ഷാജുവും സഹകാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

