നിരന്തര കുറ്റവാളികളെ നാടുകടത്തി
text_fieldsഅനന്തു പ്രസന്നൻ, ജയപ്രകാശ്
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് നാടുകടത്തി. പൂവൻതുരുത്ത് ആതിര ഭവനിൽ അനന്തു പ്രസന്നൻ (29), കരിനിലം 96 കവലയിൽ പുതുപ്പറമ്പിൽ വീട്ടിൽ ജയപ്രകാശ് (47) എന്നിവരെയാണ് ജില്ലയിൽനിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒമ്പത് മാസത്തേക്കാണ് നാടുകടത്തിയത്. അനന്തു പ്രസന്നന് കോട്ടയം ഈസ്റ്റ്, ചിങ്ങവനം, വൈക്കം, ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, അടിപിടി, ഭീഷണിപ്പെടുത്തൽ, എൻ.ഡി.പി.എസ് ആക്ട് തുടങ്ങിയ നിരവധി കേസുകളും ജയപ്രകാശിന് മുണ്ടക്കയം, ഇടുക്കി ജില്ലയിലെ പെരുവന്താനം, പീരുമേട് സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം തുടങ്ങി നിരവധി കേസുകളിലും പ്രതിയാണ്.

