കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു
text_fieldsമുത്തോലി കവലയിൽ അപകടത്തിൽപെട്ട കണ്ടെയ്നർ ലോറി
പാലാ: ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ മുത്തോലി കവലയിൽ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു. മുത്തോലിക്ക് സമീപം ഇറക്കത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം.
പാലാ ഭാഗത്തുനിന്നു വന്ന ലോറി കവലയിലെ ഡിവൈഡറിൽ ഇടിച്ചശേഷം വെയ്റ്റിങ് ഷെഡും തകർത്ത് ബജാജിന്റെ സ്കൂട്ടർ ഷോറൂമിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയിൽ ഉണ്ടായിരുന്ന കണ്ടെയ്നർ തെന്നി മാറിയെങ്കിലും റോഡിൽ വീഴാത്തതിനാൽ അപകടം ഒഴിവായി. അപകട സമയത്ത് വാഹനം കുറവായിരുന്നതും രക്ഷയായി. ലോറിയുടെ ഡ്രൈവർക്ക് കൈക്ക് ചെറിയ പരിക്ക് പറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

