കെ.സി പാലം നിര്‍മാണം; സ്ഥലമേറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലേക്ക്
text_fieldsചങ്ങനാശ്ശേരി-ആലപ്പുഴ ജലപാതയിലെ ഉയരംകുറഞ്ഞ
കെ.സി പാലം
ചങ്ങനാശ്ശേരി: കിടങ്ങറ ചര്‍ച്ച് പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടി അന്തിമ ഘട്ടത്തിലേക്ക്. സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമി സര്‍വേ വകുപ്പിന് അളന്നുതിട്ടപ്പെടുത്താന്‍ കല്ലുകള്‍ സ്ഥാപിക്കുന്ന ജോലി പൊതുമരാമത്ത് വകുപ്പിലെ ബ്രിഡ്ജസ് വിഭാഗം പൂര്‍ത്തിയാക്കി. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എയും തോമസ് കെ.തോമസ് എം.എല്‍.എയും ശനിയാഴ്ച നിര്‍ദിഷ്ട സ്ഥലത്തെത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തി. അടുത്ത തിങ്കളാഴ്ച കല്ലിട്ട സ്ഥലത്തിന്റെ രൂപരേഖ കലക്ടര്‍ക്ക് സമര്‍പ്പിക്കും. തുടര്‍നടപടി റവന്യൂ വകുപ്പാണ് നടത്തുക. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കിടങ്ങറ-കണ്ണാടി റോഡില്‍ ആലപ്പുഴയെയും ചങ്ങനാശ്ശേരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത -എട്ട് ഉള്‍പ്പെടുന്ന കനാലിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്.
ധനവകുപ്പില്‍നിന്ന് 42.32 കോടി അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് ലഭ്യമായത്. 130 സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് വിജ്ഞാപനം. എങ്കിലും സര്‍വേ വകുപ്പിന്റെ പരിശോധനയില്‍ മാത്രമേ കൃത്യമായ അളവ് ലഭ്യമാകൂ. കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയ സ്ഥലമേറ്റെടുപ്പ് നിയമം-2013 അനുസരിച്ചായിരിക്കും നടപടി പൂര്‍ത്തിയാക്കുക. അപ്രോച്ച് റോഡിന്റെ ഡിസൈന്‍ കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഭാരവണ്ടികള്‍ സുഗമമായി കടന്നുപോകത്തക്ക രീതിയിലും പാലത്തിന്റെ ഉയരം കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അംഗീകരിച്ച അഞ്ചുമീറ്റര്‍ ഉയരത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

