Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീ​ന​ച്ചി​ലാ​റ്റി​ൽ...

മീ​ന​ച്ചി​ലാ​റ്റി​ൽ ഡാം ​നി​ർ​മാ​ണം: ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു

text_fields
bookmark_border
മീ​ന​ച്ചി​ലാ​റ്റി​ൽ ഡാം ​നി​ർ​മാ​ണം: ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു
cancel
camera_alt

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ്ര​ള​യ​ത്തി​ൽ വെ​ള്ള​ത്തി​ന​ടി​യാ​യ ഈ​രാ​റ്റു​പേ​ട്ട–​തൊ​ടു​പു​ഴ റോ​ഡ്

ഈ​രാ​റ്റു​പേ​ട്ട: ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ അ​ടു​ക്ക​ത്ത് ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന മീ​ന​ച്ചി​ൽ റി​വ​ർ വാ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ പ്ര​ള​യ​ത്തി​ന്‍റെ ആ​ഘാ​തം ഒ​രു പ​രി​ധി​വ​രെ കു​റ​ക്കാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം.

1984 മാ​ർ​ച്ച് 27ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ, ജ​ല​സേ​ച​ന മ​ന്ത്രി എം.​പി. ഗം​ഗാ​ധ​ര​ൻ, ധ​ന​മ​ന്ത്രി കെ.​എം. മാ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ​രാ​റ്റു​പേ​ട്ട​ക്ക് സ​മീ​പം അ​ടു​ക്ക​ത്ത് ഇ​ല്ലി​ക്കു​ന്നി​ൽ മീ​ന​ച്ചി​ൽ റി​വ​ർ വാ​ലി പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ട​ത്. ജി​ല്ല​യി​ലെ ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.

പ​ദ്ധ​തി​ക്കാ​യി അ​ടു​ക്ക​ത്ത് ഏ​ക​ദേ​ശം 25 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തോ​ടൊ​പ്പം ഓ​ഫി​സും ക്വാ​ർ​ട്ടേ​ഴ്സു​ക​ളും നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ദ്ധ​തി പി​ന്നീ​ട് മു​ന്നോ​ട്ടു​പോ​യി​ല്ല. നി​ല​വി​ൽ ഇ​വ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണെ​ന്നും പാ​ലാ​യി​ൽ മീ​ന​ച്ചി​ൽ റി​വ​ർ വാ​ലി ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ മാ​ത്രം പ്ര​ള​യം​മൂ​ലം ഏ​ക​ദേ​ശം 100 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.

അ​ടു​ക്ക​ത്ത് ഡാം ​യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ​രാ​റ്റു​പേ​ട്ട മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ തീ​വ്ര​ത​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​വും കു​റ​ക്കാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മി​ച്ച ചെ​ക്ക് ഡാ​മു​ക​ളി​ൽ ച​ളി അ​ടി​ഞ്ഞു​കൂ​ടി​യ​തോ​ടെ ന​ദി​യു​ടെ ആ​ഴം കു​റ​ഞ്ഞ​താ​യും ഒ​ഴു​ക്കി​ന് ത​ട​സ്സ​മു​ണ്ടാ​യ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് മാ​ലി​ന്യം നി​റ​യു​ന്ന​തി​നാ​ൽ ഇ​വ​യു​ടെ പ്ര​യോ​ജ​നം പ​രി​മി​ത​മാ​ണെ​ന്നും ചി​ല ഉ​ൾ​നാ​ട​ൻ മ​ത്സ്യ​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും ഇ​ത് ബാ​ധി​ച്ച​താ​യും അ​വ​ർ ആ​രോ​പി​ക്കു​ന്നു.

ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് ആ​രം​ഭി​ച്ച മ​റ്റ് പ​ല ന​ദീ​ത​ട പ​ദ്ധ​തി​ക​ളും പി​ന്നീ​ട് യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും മീ​ന​ച്ചി​ൽ റി​വ​ർ വാ​ലി പ​ദ്ധ​തി മാ​ത്രം ന​ട​പ്പാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ വേ​ന​ൽ​ക്കാ​ല ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​നും മ​ഴ​ക്കാ​ല വെ​ള്ള​പ്പൊ​ക്ക​ത്തി​നും ദീ​ർ​ഘ​കാ​ല പ​രി​ഹാ​ര​മാ​യി അ​ടു​ക്ക​ത്ത് ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​ള​യാ​ന​ന്ത​രം വീ​ണ്ടും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammeenachilarDemand is highKottayam
News Summary - Construction of a dam in Meenachilat: The demand is growing stronger again
Next Story