Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം ജില്ല...

കോട്ടയം ജില്ല പഞ്ചായത്തിൽ കോൺഗ്രസ്​-കേരള കോൺഗ്രസ്​ ധാരണ

text_fields
bookmark_border
കോട്ടയം ജില്ല പഞ്ചായത്തിൽ കോൺഗ്രസ്​-കേരള കോൺഗ്രസ്​ ധാരണ
cancel

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ കോ​ണ്‍ഗ്ര​സും കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും ധാ​ര​ണ​യി​ലെ​ത്തി. ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ ധാ​ര​ണ രൂ​പ​പ്പെ​ട്ട​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ല്‍ ജോ​സ​ഫ്​ വി​ഭാ​ഗം ഒ​ന്‍പ​ത് സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ എം.​എ​ൽ.​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​നും മോ​ൻ​സ്​ ജോ​സ​ഫും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വൈ​ക്കം, വെ​ള്ളൂ​ർ, കു​റ​വി​ല​ങ്ങാ​ട്, ഭ​ര​ണ​ങ്ങാ​നം, കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ങ്ങ​ഴ, തൃ​ക്കൊ​ടി​ത്താ​നം, കി​ട​ങ്ങൂ​ർ, അ​തി​ര​മ്പു​ഴ ഡി​വി​ഷ​നു​ക​ളി​ലാ​കും കേ​ര​ള കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ക. ശേ​ഷി​ക്കു​ന്ന 13 സീ​റ്റു​ക​ളി​ൽ ആ​രൊ​ക്കെ​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ചൊ​വ്വാ​ഴ്​​ച തീ​രു​മാ​​ന​മെ​ടു​ക്കു​മെ​ന്ന്​ തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. എ​രു​മേ​ലി ഡി​വി​ഷ​ൻ മു​സ്​​ലിം ലീ​ഗ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം സം​ബ​ന്ധി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. ബ്ലോ​ക്ക്​-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത്​ ത​ല​ത്തി​ലും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. മ​റ്റ്​ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം താ​ഴെ​ത​ല​ത്തി​ൽ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​കു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ജോ​ഷി ഫി​ലി​പ്പ്, ജോ​യ്​ എ​ബ്ര​ഹാം, ജോ​സി സെ​ബാ​സ്​​റ്റ്യ​ൻ, സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​യു​ക്​​ത കേ​ര​ള കോ​ൺ​ഗ്ര​സ്​ ക​ഴി​ഞ്ഞ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ മ​ത്സ​രി​ച്ച 11 സീ​റ്റു​ക​ളും വേ​ണ​മെ​ന്നാ​യി​രു​ന്നു ജോ​സ​ഫി​െൻറ ആ​വ​ശ്യം. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​ ശ​ക്​​ത​മാ​ക്കി​യ​തോ​ടെ 10, പി​ന്നീ​ട്​ ഒ​മ്പ​ത്​ സീ​റ്റ്​ എ​ന്ന നി​ല​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressKerala CongressKottayam districtPanchayat electionseat division
Next Story