സംഘർഷം: നാലുപേര്‍ അറസ്റ്റില്‍
text_fieldsഗോപകുമാർ, ഗോകുൽ, ഗിരീഷ് കുമാർ, ധനീഷ്
തലയോലപ്പറമ്പ്: വ്യാഴാഴ്ച രാത്രി വടയാർ മിഠായിക്കുന്നം ഭാഗത്തെ വീട്ടിലുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. വടയാർ മിഠായിക്കുന്നം തെക്കിനേഴത്ത് വീട്ടിൽ ഗോപകുമാർ (28), സഹോദരൻ ഗോകുൽ (24), പാറകണ്ടം പാലിയകുന്നേൽ വീട്ടിൽ ഗിരീഷ് കുമാർ (42), പൊതി മിഠായിക്കുന്നം മനുപുഞ്ചയിൽ വീട്ടിൽ ധനീഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തന്റെ മകളെ ദേഹോപദ്രവം ഏൽപിച്ചതിനെകുറിച്ച് തിരക്കാൻ ഗോപകുമാറിന്റെയും ഗോകുലിന്റെയും വീട്ടിൽ ഗിരീഷ് കുമാറും ധനീഷും ചെല്ലുകയും തുടർന്ന് ഇരുകൂട്ടരും വാക്തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐമാരായ എൻ.ജി. സിവി, സുശീലൻ, സജികുമാർ, സി.പി.ഒ ഗിരീഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

