Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെളിച്ചെണ്ണ വില...

വെളിച്ചെണ്ണ വില കുതിക്കുന്നു

text_fields
bookmark_border
വെളിച്ചെണ്ണ വില കുതിക്കുന്നു
cancel

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ വെ​ളി​ച്ചെ​ണ്ണ വി​ല കു​തി​ച്ചു​യ​രു​ന്നു. കി​ലോ​ക്ക്​​ 170ൽ​നി​ന്ന്​ 200-205 രൂ​പ, ബ്രാ​ൻ​ഡ​ഡ്​ വെ​ളി​ച്ചെ​ണ്ണ​ക്ക് ​ 205ൽ​നി​ന്ന്​ 235 എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ല വ​ർ​ധി​ച്ച​ത്. ക്വി​ൻ​റ​ലി​ന്​ 350 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു. മൊ​ത്ത​വി​ല​യി​ലും ഏ​റ്റ​ക്കു​റ​ച്ചി​ൽ പ്ര​ക​ട​മാ​ണ്. ചി​ല​യി​ട​ത്ത്​ കി​ലോ​ക്ക്​ 210 രൂ​പ​വ​രെ ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

അ​ടു​ത്ത കാ​ല​ത്തൊ​ന്നും വെ​ളി​ച്ചെ​ണ്ണ​ക്ക്​ ഇ​ത്ര​യും വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന മൊ​ത്ത​വി​ല 150 രൂ​പ​യാ​യി​രു​ന്നു. 10 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. ഈ​മാ​സം ആ​ദ്യ​വാ​ര​ത്തി​ൽ​ത​ന്നെ കി​ലോ​ക്ക്​ 200 രൂ​പ ക​ട​ന്നി​രു​ന്നു. ബ്രാ​ൻ​ഡ​ഡ് വെ​ളി​ച്ചെ​ണ്ണ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​ സൂ​ച​ന.

സം​സ്ഥാ​ന​ത്ത്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ​ക്ക്​ 250 രൂ​പ​വ​രെ വാ​ങ്ങു​ന്നു​ണ്ട്. ച​ക്കി​ലാ​ട്ടി​യ എ​ണ്ണ​ക്കാ​ണ്​ ഈ​വി​ല. കു​പ്പി വി​ല കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​തെ​ന്ന്​ ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. മാ​യം ക​ല​ർ​ന്ന എ​ണ്ണ​വി​ൽ​പ​ന​യും ത​കൃ​തി​യാ​ണ്. ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നാ​ണ്​ ഇ​ത്​ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്.

Show Full Article
TAGS:coconut oil
News Summary - Coconut oil prices are soaring
Next Story