Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാ​ഴ​യി​ല്‍ ക​യ​റി​യ...

വാ​ഴ​യി​ല്‍ ക​യ​റി​യ മൂ​ര്‍ഖ​ന്‍ 'പി​ടി​യി​ൽ'

text_fields
bookmark_border
cobra
cancel
camera_alt

വാ​ഴ​യി​ൽ പ​ത്തി​വി​രി​ച്ചു​നി​ൽ​ക്കു​ന്ന മൂ​ർ​ഖ​ൻ

കോ​ട്ട​യം: പൂ​ച്ച​യു​മാ​യു​ള്ള 'പോ​രി​നി​ടെ' വാ​ഴ​യി​ല്‍ ക​യ​റി​യ മൂ​ര്‍ഖ​ന്‍ ഒ​ടു​വി​ല്‍ ബാ​ഗി​ലാ​യി. ഇ​ത്തി​ത്താ​നം സ്വ​ദേ​ശി ഉ​ല്ലാ​സി​ന്‍റെ വീ​ട്ടി​ലാ​ണ്​ മൂ​ര്‍ഖ​ൻ പാ​മ്പി​നെ ക​ണ്ട​ത്. ഒ​രു​മാ​സം മു​മ്പ് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത്​ മൂ​ര്‍ഖ​ന്‍ പാ​മ്പി​നെ ക​ണ്ടി​രു​ന്നു. പി​ന്നീ​ട്​ കാ​ണാ​താ​യ​തോ​ടെ ഗൗ​ര​വ​ത്തി​ൽ എ​ടു​ത്തി​രു​ന്നി​ല്ല.

എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച രാ​ത്രി വാ​ഹ​ന​ത്തി​ൽ ക​യ​റി​യ പൂ​ച്ച​യെ ഓ​ടി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ചീ​റ്റ​ല്‍ ശ​ബ്ദം കേ​ട്ടു​വെ​ങ്കി​ലും ഒ​ന്നും ക​ണ്ടി​ല്ല. പൂ​ച്ച​യെ ഓ​ടി​ച്ചു​വി​ടാ​ന്‍ നോ​ക്കി​യി​ട്ടും ഓ​ടി​പ്പോ​കാ​തെ വാ​ഴ​യി​ലേ​ക്ക്​ നോ​ക്കി​ത്ത​ന്നെ അ​ത്​ ഇ​രി​ക്കു​ന്ന​തു​ക​ണ്ട്​ ശ്ര​ദ്ധി​ച്ച​പ്പോ​ൾ പ​ത്തി​വി​രി​ച്ചു ചീ​റ്റി നി​ല്‍ക്കു​ന്ന മൂ​ര്‍ഖ​ന്‍ പാ​മ്പി​നെ ക​ണ്ടു.

ഉ​ട​ൻ വ​നം വ​കു​പ്പി​ന്‍റെ അം​ഗീ​കൃ​ത റ​സ്ക്യൂ​വ​റും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ മു​ഹ​മ്മ​ദ് ഷെ​ബി​നെ ഉ​ല്ലാ​സ് വി​വ​രം അ​റി​യി​ച്ചു. അ​ദ്ദേ​ഹം സ്ഥ​ല​ത്തെ​ത്തി ഒ​ന്ന​ര മി​നി​റ്റി​ല്‍ ത​ന്നെ മൂ​ര്‍ഖ​നെ പി​ടി​കൂ​ടി റെ​സ്​​ക്യൂ ബാ​ഗി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakecobra
News Summary - cobra snake catched
Next Story