Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനീ​ർ​ച്ചാ​ൽ...

നീ​ർ​ച്ചാ​ൽ നി​ക​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
നീ​ർ​ച്ചാ​ൽ നി​ക​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
cancel
camera_alt

പാ​മ്പോ​ലി​യി​ൽ നീ​ർ​ച്ചാ​ൽ നി​ക​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ സ്ഥ​ലം​ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ യ​മു​ന പ്ര​സാ​ദും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശി​ക്കു​ന്നു

എ​ലി​ക്കു​ളം: പാ​മ്പോ​ലി​യി​ൽ പ​റ​മ്പു​ക​ളു​ടെ അ​തി​രി​ലെ നീ​ർ​ച്ചാ​ൽ നി​ക​ത്തി റോ​ഡി​ന് വീ​തി​കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം. സം​ഭ​വം സം​ബ​ന്ധി​ച്ച് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ വെ​ച്ചൂ​ർ വി.​എ​സ്. സെ​ബാ​സ്റ്റ്യ​ന് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലി​ട്ട് നി​ക​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പൊ​ലീ​സെ​ത്തി ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ഈ ​മാ​സം 21ന് ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ശേ​ഷം മ​തി ബാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​രു​പ​തോ​ളം ആ​ളു​ക​ൾ സം​ഘ​ടി​ച്ചെ​ത്തി ബാ​ക്കി ഭാ​ഗം ബ​ല​മാ​യി മൂ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​രി​ന് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ദീ​പ് പാ​റ​യ്ക്ക​ൻ, എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ യ​മു​ന പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ൻ​സി ജെ​യിം​സ്, ജോ​ഷി കെ. ​ആ​ന്‍റ​ണി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​ഐ. അ​ബ്ദു​ൽ ക​രിം, മ​റി​യാ​മ്മ ത​ച്ചി​ലേ​ട​ത്ത് എ​ന്നി​വ​രും പൊ​ൻ​കു​ന്നം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsLocal NewsclashInjured
News Summary - Clashes during flood relief efforts; one injured
Next Story