Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റുമാനൂരിന്‍റെ മുഖം മാറ്റാൻ; ചിറക്കുളം പാർക്ക്

text_fields
bookmark_border
പ്രോ​ജ​ക്ട്​ റി​പ്പോ​ർ​ട്ടു​മാ​യി ജ​ന​കീ​യ വി​ക​സ​ന സ​മി​തി
ഏറ്റുമാനൂരിന്‍റെ മുഖം മാറ്റാൻ; ചിറക്കുളം പാർക്ക്
cancel

ഏ​റ്റു​മാ​നൂ​ർ: ന​ഗ​ര​ത്തി​ന്‍റെ മു​ഖം മാ​റ്റു​ന്ന വി​ക​സ​ന കു​തി​പ്പി​ന്​ ചി​റ​ക്കു​ളം കേ​ന്ദ്രീ​ക​രി​ച്ചു പാ​ർ​ക്കും വി​ശ്ര​മ​കേ​ന്ദ്ര​വും വേ​ണ​മെ​ന്ന് നി​ർ​ദേ​ശം. ന​ഗ​ര കേ​ന്ദ്ര​ത്തി​ൽ സ്വ​കാ​ര്യ ബ​സ്​ സ്റ്റാ​ൻ​ഡി​നും മാ​ർ​ക്ക​റ്റി​നും സ​മീ​പ​ത്തു​ള്ള ചി​റ​ക്കു​ളം രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ ച​രി​ത്രം പേ​റു​ന്ന ഇ​ട​മാ​ണ്.

ചി​റ​ക്കു​ളം വൃ​ത്തി​യാ​ക്കി ഫൗ​ണ്ട​ൻ സ്ഥാ​പി​ച്ച് ന​വീ​ക​രി​ച്ചും കു​ട്ടി​ക​ൾ​ക്ക് ഉ​ല്ല​സി​ക്കാ​ൻ പെ​ഡ​ൽ ബോ​ട്ട് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യും പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ ആ​ളു​ക​ളെ ന​ന്നാ​യി ആ​ക​ർ​ഷി​ക്കു​ന്ന വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കാ​നാ​വു​മെ​ന്നാ​ണ് നി​ർ​ദേ​ശം. കു​ള​ത്തി​ന് ചു​റ്റി​ലും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചും മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​​പ്പെ​ടു​ത്തി​യും വി​ക​സി​പ്പി​ച്ചാ​ൽ പ്രാ​ദേ​ശി​ക സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ടൂ​റി​സം സ​​ങ്കേ​ത​മാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​പ്പെ​ടു​ന്നു. പാ​ർ​ക്കി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ്ങി​ന്​ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള മൈ​താ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും.

ചി​റ​കു​ള​ത്തി​ന് സ​മീ​പം പാ​ർ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി, ഏ​റ്റു​മാ​നൂ​ർ എം.​എ​ൽ.​എ നാ​ട്ട​കം സു​രേ​ഷ് എ​ന്നി​വ​ർ​ക്ക് ജ​ന​കീ​യ വി​ക​സ​ന സ​മി​തി നി​വേ​ദ​നം ന​ൽ​കി.

ജോ​സ്​​മോ​ൻ മു​ണ്ട​ക്ക​ൽ അം​ഗ​മാ​യി​രി​ക്കെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന്​ 35 ല​ക്ഷം രൂ​പ മു​ട​ക്കി 2013ൽ ​ചി​റ​ക്കു​ളം ന​വീ​ക​രി​ച്ചി​രു​ന്നു. ഉ​ത്സ​വ​സ​മ​യ​ത്തും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തും പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്. ചി​റ​ക്കു​ളം പാ​ർ​ക്ക്​ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ജ​ന​കീ​യ വി​ക​സ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട്​ റി​പ്പോ​ർ​ട്ട്​ ത​ന്നെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 50 ല​ക്ഷം ​രൂ​പ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. വി​ശ​ദ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന പ്രോ​ജ​ക്ട്​ റി​പ്പോ​ർ​ട്ട്​ സ​ഹി​ത​മു​ള്ള നി​വേ​ദ​നം സ​മി​തി ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​നും നാ​ട്ട​കം സു​രേ​ഷ്​ എം.​എ​ൽ.​എ​ക്കും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്രം

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് മാ​ർ​ത്താ​ണ്ഡ വ​ർ​മ​യു​ടെ പ​ട​യോ​ട്ട കാ​ല​ത്ത്​ തെ​ക്ക​ൻ​കൂ​ർ രാ​ജാ​വ് ഏ​റ്റു​മാ​നൂ​രി​ൽ ച​തു​പ്പ് നി​ല​മാ​യി ക​ട​ന്ന ഭാ​ഗ​ത്ത്​ കു​ഴി​ച്ച ചി​റ​യി​ൻ കു​ള​മാ​ണ്​ ചി​റ​ക്കു​ള​മാ​യി മാ​റി​യ​ത്. പ​ട്ടി​ത്താ​ന​ത്തെ മൈ​ലാ​ടും പാ​റ​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് 200 തൊ​ഴി​ലാ​ളി​ക​ൾ 40 ദി​വ​സം കൊ​ണ്ടാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നാ​ണു ച​രി​ത്രം. ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്റെ​യും ആ​ർ​പ്പു​ക്ക​ര ക്ഷേ​ത്ര​ത്തി​ന്റെ​യും മ​റ്റ് നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ആ​റാ​ട്ട് ചി​റ​കു​ള​ത്താ​ണ് ന​ട​ന്നി​രു​ന്ന​ത്.

ടൗ​ണി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ആ​മ്പ​ൽ പൂ​ക്ക​ളും താ​മ​ര പൂ​ക്ക​ളും വി​രി​യു​ന്ന മ​നോ​ഹ​ര​മാ​യ കു​ള​മാ​യി​രു​ന്നു മു​മ്പ്​ ചി​റ​ക്കു​ളം. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​പ്പോ​ൾ ചി​റ​ക്കു​ളം സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ഏ​റ്റു​മാ​നൂ​രി​ലെ മാ​ലി​ന്യ​വും ച​പ്പു​ച​വ​റു​ക​ളും നി​ക്ഷേ​പി​ക്കു​ന്ന ഇ​ട​മാ​യി ഇ​വി​ടം മാ​റി. പ​രി​പാ​വ​ന​മാ​യി​രു​ന്ന ചി​റ​ക്കു​ളം ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന കേ​ന്ദ്ര​മാ​യി.

ജോ​സ്​​മോ​ൻ തെ​ളി​ച്ച ശാ​പ​മോ​ക്ഷം

മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്​​മോ​ൻ മു​ണ്ട​ക്ക​ലി​ന്റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ്​ ചി​റ​ക്കു​ള​ത്തി​ന്‍റെ ശാ​പ​മോ​ക്ഷ​ത്തി​നു വ​ഴി തു​റ​ന്ന​ത്. 2013ൽ ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്ന്​ 35 ല​ക്ഷം രൂ​പ മു​ട​ക്കി കു​ളം ന​വീ​ക​രി​ച്ചു. കു​മി​ഞ്ഞു​കൂ​ടി​യ 75 ലോ​ഡ് മാ​ലി​ന്യം ഒ​രാ​ഴ്ച​യി​ല​ധി​ക​മെ​ടു​ത്ത്​ ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് നീ​ക്കി. ആ​ഴം കൂ​ട്ടി സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി. കു​ള​ത്തി​ലേ​ക്ക്​ ഇ​റ​ങ്ങാ​ൻ റാം​പ് പ​ണി​തു. ഭി​ത്തി​യു​ടെ മു​ക​ളി​ൽ ചു​റ്റി​നും കോ​ൺ​ക്രീ​റ്റ് ആ​ർ​ട്ട് വ​ർ​ക്ക് ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കി. എ​ന്നാ​ൽ, ജോ​സ്​​മോ​ൻ വി​ഭാ​വ​നം ചെ​യ്ത​തു​പോ​ലെ പാ​ർ​ക്ക് ഉ​ണ്ടാ​ക്കാ​നോ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​വാ​നോ പി​ന്നീ​ട് ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ര​ണ്ടു​മാ​സം മു​മ്പ് ചി​റ​ക്കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ച​ത്​ ഇ​തി​നി​ട​യി​ലെ നൊ​മ്പ​ര​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chirakkulam Park to transform Ettumanoor's landscape
Next Story