Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകളഞ്ഞുകിട്ടിയ പഴ്സ്...

കളഞ്ഞുകിട്ടിയ പഴ്സ് ഉടമക്ക് നൽകി കുരുന്നുകൾ

text_fields
bookmark_border
കളഞ്ഞുകിട്ടിയ പഴ്സ് ഉടമക്ക് നൽകി കുരുന്നുകൾ
cancel
camera_alt

ക​ള​ഞ്ഞു​കി​ട്ടി​യ പ​ഴ്​​സ്​ കു​ട്ടി​ക​ൾ ഉ​ട​മ​യെ ഏ​ൽ​പ്പി​ക്കു​ന്നു

കോട്ടയം: റോഡിൽ കളഞ്ഞുകിട്ടിയ പണം അടങ്ങിയ പഴ്സ് ഉടമക്ക് തിരികെ നൽകി നാല് കുട്ടികൾ.നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെ.ജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്റ്റിൻ, ഏബൻ ജോ അഗസ്റ്റിൻ, അവധിക്ക് ഇവരുടെ വീട്ടിലെത്തിയ സഹോദരിയുടെ മക്കളായ ആരാധ്യ മിജേഷ്, കാശി സുരേഷ് എന്നിവർക്കാണ് 8,500 രൂപയടങ്ങിയ അടങ്ങിയ പഴ്സ് റോഡരികിൽനിന്ന് കിട്ടിയത്. സാധനം വാങ്ങാൻ കടയിൽ പോകുകയായിരുന്നു നാലുപേരും.

വീട്ടുകാരുടെ നേതൃത്വത്തിൽ പഴ്സ് പരിശോധിച്ചെങ്കിലും ഉടമയെ തിരിച്ചറിയാൻ സാധിക്കുന്ന രേഖകൾ ഉണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാരുടെ നേതൃത്വത്തിൽ കുട്ടികളുമായി ചിങ്ങവനം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.പൊലീസ് പരിശോധനയിൽ കഴിഞ്ഞദിവസം പഴ്സ് നഷ്ടപ്പെട്ട പരാതി ശ്രദ്ധയിൽപെട്ടു. കോട്ടയം പാക്കിൽ സ്വദേശി ഷികിൽ ഷിജുവിന്റെ പഴ്സ് ആണ് നഷ്ടമായത്.തുടർന്ന് ഇവർ സ്റ്റേഷനിൽ എത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പഴ്സ് ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Stationreturnkidspurselostinspiring storysocial responsibility
News Summary - Children return lost purse to owner
Next Story