ബാലാവകാശ ലംഘനം; ശിപാർശകളിൽ നടപടി വൈകുന്നതായി കമീഷൻ
text_fieldsകോട്ടയം: ബാലാവകാശ ലംഘനം, ബാലാവകാശ നിഷേധം സംബന്ധിച്ച കേസുകളിൽ ബാലവകാശ കമീഷൻ അന്വേഷണവും വിചാരണയും നടത്തി നൽകുന്ന ശിപാർശകളിൽ തുടർ നടപടികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ മടിക്കുന്നതായി ആക്ഷേപം. ബാലവകാശ കമീഷൻ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം തുടർ നടപടികൾക്കായി സർക്കാറിനും ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങൾക്കും അയച്ചുകൊടുക്കുകയും അതിൻമേൽ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച റിപ്പോർട്ട് നിശ്ചിത ദിവസത്തിനകം കമീഷന് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്യാറുണ്ട്.
എന്നാൽ, നടപടി റിപ്പോർട്ട് ലഭിക്കാൻ പലപ്പോഴും വളരെയധികം കാലതാമസം നേരിടുന്നു. ശിപാർശകളുടെ അടിസ്ഥാനത്തിലുള്ള ബാലാവകാശങ്ങൾ കുട്ടികൾക്ക് ലഭിക്കാൻ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ തടസ്സമാകുന്നു. സംസ്ഥാന ബാലാവകാശ കമീഷൻ 2024-25 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് ഇൗ പരാമർശങ്ങളുള്ളത്. കുറ്റം കണ്ടെത്തിയാൽ കമീഷൻ പ്രോസിക്യൂഷന് സർക്കാറിനോട് നിർദേശിക്കാറുണ്ട്. ചില കേസുകളിൽ പീഡിതനോ കുടുംബാംഗങ്ങൾക്കോ ഇടക്കാല ആശ്വാസം നൽകാൻ ശിപാർശ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

