Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തർക്കം പരിഹരിക്കാൻ ചെന്ന യുവാവിന് തലക്കടിയേറ്റു
text_fieldsbookmark_border
ചങ്ങനാശ്ശേരി: ചപ്പാത്തി നിർമാണ യൂനിറ്റിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ എത്തിയ യുവാവിെൻറ തലക്ക് സിമൻറ് ഇഷ്ടികക്കുള്ള അടിയേറ്റ് പരിക്ക്.
വാകത്താനം സ്വദേശിയായ ലിജുവിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
യൂനിറ്റ് നിർമാണത്തിനെതിരെ അയൽവാസികൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പറഞ്ഞു തീർക്കാനായി എത്തിയ ലിജു ഇരുകൂട്ടരുമായി സംസാരിച്ച് നിൽക്കുമ്പോൾ പ്രകോപിതനായ യുവാവ് സിമൻറ് ഇഷ്ടിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.
ബഹളം കേട്ട് എത്തിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ ലിജുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് വാകത്താനം പൊലീസിൽ വിവരമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

