Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightസ്ത്രീ​ക​ൾ​ക്ക്​...

സ്ത്രീ​ക​ൾ​ക്ക്​ അ​വ​കാ​ശ​ങ്ങ​ളെ​ക്കുറി​ച്ചും നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ്യം വേ​ണം -ന​ടി സ്മി​നു സി​ജോ

text_fields
bookmark_border
സ്ത്രീ​ക​ൾ​ക്ക്​ അ​വ​കാ​ശ​ങ്ങ​ളെ​ക്കുറി​ച്ചും നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ്യം വേ​ണം -ന​ടി സ്മി​നു സി​ജോ
cancel
camera_alt

കു​രി​ശും​മൂ​ട് സെ​ന്റ് ജോ​സ​ഫ് സ്കൂ​ൾ ഓ​ഫ് ക​മ്യു​ണി​ക്കേ​ഷ​ന്‍റെ​യും കേ​ര​ള ജേ​ണ​ലി​സ്റ്റ​്സ് യൂ​നി​യ​ൻ വ​നി​ത വി​ങ്ങി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നാ​ച​ര​ണം ച​ല​ച്ചി​ത്ര

താ​രം സ്മി​നു സി​ജോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ച​ങ്ങ​നാ​ശ്ശേ​രി: സ്ത്രീ​ക​ൾ അ​വ​കാ​ശ​ങ്ങ​ളെ​കു​റി​ച്ചും സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധ​മു​ള്ള​വ​രാ​ക​ണ​മെ​ന്ന് ച​ല​ച്ചി​ത്ര താ​രം സ്മി​നു സി​ജോ. കു​രി​ശും​മൂ​ട് സെ​ന്റ് ജോ​സ​ഫ് സ്കൂ​ൾ ഓ​ഫ് ക​മ്യു​ണി​ക്കേ​ഷ​ന്റെ​യും കേ​ര​ള ജേ​ണ​ലി​സ്റ്റ​സ് യൂ​നി​യ​ൻ വ​നി​ത വി​ങി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

കേ​ര​ള ജേ​ണ​ലി​സ്റ്റ​സ് യൂ​നി​യ​ൻ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നി​ത വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വും മാ​ധ്യ​മ​ങ്ങ​ളും കാ​മ്പ​യി​ൻ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും വി​ഷ​യ അ​വ​ത​ര​ണ​വും എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യു​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ജേ​ണ​ലി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ലി​ജി​മോ​ൾ പി. ​ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു.

കെ.​ജെ.​യു വ​നി​ത വി​ങ്​ സം​സ്ഥാ​ന ക​ൺ​വീ​ന​ർ ആ​ശ കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ന്റ് ജോ​സ​ഫ് സ്കൂ​ൾ ഓ​ഫ് ക​മ്യു​ണി​ക്കേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. മാ​ത്യു മു​ര്യ​ൻ​ക​രി, കെ.​ജെ.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​നി​ൽ ബി​ശ്വാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. സ്മി​ജ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ഷി​ക് മ​ണി​യം​കു​ളം, സം​വി​ധാ​യി​ക മ​ഞ്ജു വി​നോ​ദ് ഇ​ല​ന്തൂ​ർ, എ​സ്.​ജെ.​സി.​സി അ​സി. പ്ര​ഫ. ഷാ​ർ​ലെ​റ്റ് എം. ​ജോ​ർ​ജ്, വ​നി​ത വി​ങ്​ സം​സ്ഥാ​ന ജോ​യ​ന്റ് ക​ൺ​വീ​ന​ർ സി​ജി പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​നി​ത അ​ധ്യ​ക്ഷ​രാ​യ ലാ​ലി​മ്മ ടോ​മി, സു​നി​ല​കു​മാ​രി, വീ​ണ സി. ​ദി​ലീ​പ്, സു​നി​മോ​ൾ ചാ​ക്കോ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​ക്കു​ന്ന ഡോ. ​ജി​ജി ബോ​ബ​ൻ തെ​ക്കേ​ൽ, സെ​ന്റ് തെ​രേ​സാ​സ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സി ക​ണി​യാം​പ​റ​മ്പി​ൽ, ടി.​ടി.​സി അ​ധ്യാ​പി​ക ഡോ. ​ബി​ൻ​സി തോ​മ​സ് എ​ന്നി​വ​രെ​യും വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswomenSminu Sijoprogram
News Summary - Women need to be aware of their rights and laws - Actress Sminu Sijo
Next Story