Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightസ്‌കൂള്‍ കുട്ടികളെ...

സ്‌കൂള്‍ കുട്ടികളെ പീഡിപ്പിച്ച വാന്‍ ഡ്രൈവര്‍ക്ക് 23 വര്‍ഷം കഠിനതടവും പിഴയും

text_fields
bookmark_border
സ്‌കൂള്‍ കുട്ടികളെ പീഡിപ്പിച്ച വാന്‍ ഡ്രൈവര്‍ക്ക് 23 വര്‍ഷം കഠിനതടവും പിഴയും
cancel

ച​ങ്ങ​നാ​ശ്ശേ​രി: സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​ക​ളെ വാ​നി​നു​ള്ളി​ല്‍ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​രാ​ക്കി​യ വാ​ന്‍ ഡ്രൈ​വ​ർ​ക്ക്​ ച​ങ്ങ​നാ​ശ്ശേ​രി ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി 23 വ​ര്‍ഷം ക​ഠി​ന​ത​ട​വും 1,55,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

പാ​യി​പ്പാ​ട് നാ​ലു​കോ​ടി ഭാ​ഗ​ത്ത് ഒ​റ്റ​ക്കു​ഴി വീ​ട്ടി​ല്‍ സു​നീ​ഷ് കു​മാ​റി​നെ​യാ​ണ്(37) ജ​ഡ്ജി ജി.​പി. ജ​യ​കൃ​ഷ്ണ​ന്‍ വി​വി​ധ കു​റ്റ​ങ്ങ​ളി​ലാ​യി 23 വ​ര്‍ഷം ക​ഠി​ന​ത​ട​വി​ന്​ വി​ധി​ച്ച​ത്. ശി​ക്ഷ ഒ​രു​മി​ച്ച് ഏ​ഴു​വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. പി​ഴ​ത്തു​ക വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ന​ൽ​ക​ണം.

2017 ജൂ​ലൈ​യി​ൽ സ്‌​കൂ​ളി​ലേ​ക്ക്​ പോ​കു​മ്പോ​ഴും വ​രു​മ്പോ​ഴും ഏ​ഴി​ലും നാ​ലി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ ചെ​ന്ന് വി​വ​രം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍ഡ് ലൈ​നി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ര്‍ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് 2017 ജൂ​ലൈ​യി​ലാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​എ​സ്. മ​നോ​ജ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseimprisonmentminors raped
News Summary - van driver punished as 23 years imprisonment for raped school students
Next Story