Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightചങ്ങനാശ്ശേരിയില്‍ നാലു...

ചങ്ങനാശ്ശേരിയില്‍ നാലു കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

text_fields
bookmark_border
ചങ്ങനാശ്ശേരിയില്‍ നാലു കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
cancel

ച​ങ്ങ​നാ​ശ്ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ ലോ​ഡ്ജി​ല്‍നി​ന്ന്​ നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ മൂ​ന്നു​പേ​ർ റി​മാ​ൻ​ഡി​ലാ​യി. ആ​ലു​വ അ​രീ​ക്ക​ല്‍ വീ​ട്ടി​ല്‍ എ​ബി​ന്‍ ജോ​യി (33), ച​ങ്ങ​നാ​ശ്ശേ​രി വ​ണ്ടി​പ്പേ​ട്ട പ​റാ​ല്‍ സ്വ​ദേ​ശി ദി​വാ​ന്‍ജി (34), ച​ങ്ങ​നാ​ശ്ശേ​രി പു​ഴ​വാ​ത് പാ​റാ​ട്ട് താ​ഴ്ച​യി​ല്‍ അ​സീ​സ് (27) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി ഐ.​സി.​ഒ ജ​ങ്​​ഷ​നി​ലെ ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ​യും മാ​ര്‍ക്ക​റ്റി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 4.400 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്.

ഒ​ന്നാം​പ്ര​തി എ​ബി​ന്‍ ജോ​യി മീ​ന്‍ ലോ​റി ഡ്രൈ​വ​റാ​ണ്. ആ​ന്ധ്ര​യി​ല്‍ മീ​ന്‍ എ​ടു​ക്കാ​ൻ പോ​യ എ​ബി​ന്‍ ക​ഞ്ചാ​വ് വാ​ങ്ങി ലോ​റി​യി​ല്‍ ആ​ലു​വ​യി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ നി​ന്ന്​ വി​ല്‍പ​ന​ക്ക്​ ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ കൊ​ണ്ടു​വ​ന്ന്​ കൈ​മാ​റു​ന്ന​തി​നി​ടെ ലോ​ഡ്ജ് വ​ള​ഞ്ഞ എ​ക്‌​സൈ​സ് സം​ഘം മൂ​വ​ർ സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് ച​ങ്ങ​നാ​ശ്ശേ​രി റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ല്‍ഫോ​ൻ​സ്​ ജേ​ക്ക​ബ് പ​റ​ഞ്ഞു.

ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ആ​ലു​വ​യി​ല്‍നി​ന്ന്​ എ​ത്തി​ച്ച 10 കി​ലോ ക​ഞ്ചാ​വ് കു​റി​ച്ചി​യി​ല്‍ കാ​റി​ല്‍നി​ന്ന്​ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്ക്​ ആ​ലു​വ സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന്​ എ​ക്‌​സൈ​സ് അ​റി​യി​ച്ചു.

പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ നി​സാം, പി.​എം. പ്ര​ദീ​പ് കു​മാ​ര്‍, എ​ന്‍. നൗ​ഷാ​ദ്, ഫി​ലി​പ്പ് തോ​മ​സ്, സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ കെ.​എ​ന്‍. സു​രേ​ഷ് കു​മാ​ര്‍, ലി​ബി​ന്‍, ന​ജീ​മു​ദ്ദീ​ന്‍, വി​യേ​ഷ്, അ​നി​സ്, മ​നീ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Changanasserycannabis
News Summary - Three arrested with 4 kg cannabis in Changanassery
Next Story