Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightമോഷ്​ടിച്ച ബൈക്കുമായി...

മോഷ്​ടിച്ച ബൈക്കുമായി ഉടമക്ക്​​ മുമ്പിലൂടെ മോഷ്​ടാക്കള്‍

text_fields
bookmark_border
bike theft accused
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ നോ​ബി​ന്‍ ബൈ​ജു, അ​നൂ​പ്

ച​ങ്ങ​നാ​ശ്ശേ​രി: ബൈ​ക്ക് മോ​ഷ്​​ടി​ച്ചു​കൊ​ണ്ടു​പോ​യ​വ​രു​ടെ പി​ന്നാ​ലെ പോ​യി മോ​ഷ്​​ടാ​ക്ക​ളെ ബൈ​ക്കി​െൻറ ഉ​ട​മ​സ്ഥ​ന്‍ പി​ടി​കൂ​ടി. തു​ട​ര്‍ന്ന് പൊ​ലീ​സെ​ത്തി പ്ര​തി​ക​ളി​ലൊ​രാ​ളെ പി​ടി​കൂ​ടി. തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ണ്ടു​പേ​രേ​യും കൂ​ടി തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ല​ത്തു​ങ്ക​ല്‍ നോ​ബി​ന്‍ ബൈ​ജു(19), ച​ങ്ങ​നാ​ശ്ശേ​രി ചെ​റു​പു​ര​യി​ടം അ​നൂ​പ്(19), നാ​ലു​കോ​ടി സ്വ​ദേ​ശി സ​ജി​ത്(20) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

തൃ​ക്കൊ​ടി​ത്താ​നം കൊ​ക്കോ​ട്ടു​ചി​റ സ്വ​ദേ​ശി ജോ​സ​ഫി​െൻറ വീ​ടി​െൻറ പോ​ര്‍ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന യ​മ​ഹാ ബൈ​ക്ക് മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്​​റ്റി​ലാ​യ​ത്. ബൈ​ക്ക് മോ​ഷ​ണം പോ​യ​തി​നെ തു​ട​ര്‍ന്ന് വീ​ട്ടി​ലെ​ത്തി​യ ജോ​സ​ഫി​​െൻറ മ​ക​നും കൂ​ട്ടു​കാ​ര​നും കൂ​ടി തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​തി​നു​ശേ​ഷം റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ ഇ​വ​രു​ടെ മു​ന്നി​ല്‍കൂ​ടി മോ​ഷ​ണം പോ​യ ബൈ​ക്കു​മാ​യി ര​ണ്ടു​പേ​ര്‍ ഓ​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ഇ​വ​ര്‍ വ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഇ​വ​രെ പി​ന്തു​ട​ര്‍ന്ന​പ്പോ​ള്‍ അ​മി​ത വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യ മോ​ഷ്​​ടാ​ക്ക​ള്‍ ഇ​രൂ​പ്പ കു​ന്നി​ല്‍വെ​ച്ച് ഫാ​ത്തി​മാ​പു​ര​ത്തു​നി​ന്നും മു​ക്കാ​ട്ടു​പ​ടി​യി​ലേ​ക്ക് പോ​യ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നു​ശേ​ഷം ബൈ​ക്കി​ന്​ പി​റ​കെ വ​ന്ന കാ​റി​ലി​ടി​ച്ച് തെ​റി​ച്ചു​വീ​ഴു​ക​യും ചെ​യ്​​തു. തു​ട​ര്‍ന്ന് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​നൂ​പ് അ​ട​ത്തു​ള്ള മ​തി​ല്‍ ചാ​ടി ഇ​രു​ട്ടി​ല്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ല്‍, പു​റ​കെ വ​ന്ന വാ​ഹ​ന​ത്തി​െൻറ ഉ​ട​മ​ക​ൾ നോ​ബി​നെ പി​ടി​കൂ​ടി.

നോ​ബി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് അ​നൂ​പി​നെ​യും സ​ജി​ത്തി​നേ​യും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. ജി​ല്ല​യി​ലെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ വീ​ട്ട​മ്മ​മാ​രു​ടെ സ്വ​ര്‍ണ​മാ​ല​യും ബാ​ഗും ത​ട്ടി​പ്പ​റി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ.​എ​സ്പി വി.​ജെ.​ജോ​ഫി, തൃ​ക്കൊ​ടി​ത്താ​നം എ​സ്.​എ​ച്ച്.​ഒ ഇ.​അ​ജീ​ബ്, എ.​എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ്, ര​ഞ്ചീ​വ്, അ​ജി​ത് സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ സു​രേ​ഷ്, ലാ​ലു എ​ന്നി​വ​ര്‍ അ​റ​സ്​​റ്റി​ന്​ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsstolen bike
News Summary - Thieves in front of the owner with the stolen bike
Next Story