ചങ്ങനാശ്ശേരി: മുനിസിപ്പൽ ആർക്കേഡിൽ ബോംബ് ഭീഷണിയെന്ന ഫോൺ സന്ദേശം പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളി എത്തിയത്.
നഗരമധ്യത്തിലെ ആർക്കേഡിൽ ഒരുപെട്ടി കണ്ടതായും ഇതിൽ ബോംബാണെന്ന് സംശയിക്കുെന്നന്നുമായിരുന്നു ഫോൺ. മൂന്ന് വാഹനത്തിലായി പൊലീസുകാർ സംഭവസ്ഥലത്തേക്ക് എത്തി.
ഏറെ ശ്രദ്ധയോടെ പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ കിട്ടിയത് കടകളിലെ മാലിന്യം. പ്ലാസ്റ്റിക് കൂടുകളും പേപ്പറുകളും പെട്ടിയിൽ ഉണ്ടായിരുന്നു. ഇതോടെ ആശങ്ക ഒഴിഞ്ഞു. മാലിന്യം തള്ളിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.