Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightതൽക്കാലം ലാപ്ടോപ്...

തൽക്കാലം ലാപ്ടോപ് വേണ്ട; വാക്​സിൻ വിതരണത്തിന്​ തുക തികയ​ട്ടെയെന്ന്​ സൂര്യ

text_fields
bookmark_border
vaccine Challenge
cancel
camera_alt

മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്കു​ള്ള തു​ക സൂ​ര്യ കെ. ​സു​ഗ​ത​ൻ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ.​വി. റ​സ​ലി​ന് കൈ​മാ​റു​ന്നു

ച​ങ്ങ​നാ​ശ്ശേ​രി: ലാ​പ്ടോ​പ്​ വാ​ങ്ങാ​ൻ ക​രു​തി​വെ​ച്ച തു​ക കോ​വി​ഡ് വാ​ക്സി​ൻ വിതരണത്തിനായി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി.

കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റും സി.​പി.​എം ച​ങ്ങ​നാ​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ഡി. സു​ഗ​ത​െൻറ​യും ജ​ല​ജ​മ്മ​യു​ടെ​യും മ​ക​ളും ഇ​ത്തി​ത്താ​നം മ​ലം​കു​ന്നം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​മാ​യ സൂ​ര്യ കെ. ​സു​ഗ​ത​നാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യം ന​ൽ​കി​യ​ത്.

കു​റി​ച്ചി ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ.​വി. റ​സ​ൽ സൂ​ര്യ​യി​ൽ​നി​ന്ന്​ തു​ക ഏ​റ്റു​വാ​ങ്ങി. കെ.​ആ​ർ. ഷാ​ജി, ടി.​യു. അ​നി​യ​ൻ​കു​ഞ്ഞ്, സി.​കെ. മോ​ഹ​ൻ​ദാ​സ്, എ​ൻ.​ആ​ർ. ശ​ശീ​ന്ദ്ര​ൻ, യ​ദു​മോ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine challenge
News Summary - surya donates her savings to cmdrf
Next Story