Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2026 12:38 PM IST Updated On
date_range 25 April 2026 12:38 PM ISTവേനൽ മഴയും ആലിപ്പഴവും; കുളിരണിഞ്ഞ് ചങ്ങനാശ്ശേരി
text_fieldsbookmark_border
camera_alt
ചങ്ങനാശ്ശേരിയിൽ വേനൽ മഴക്കൊപ്പം ആലിപ്പഴം പൊഴിഞ്ഞപ്പോൾ
ചങ്ങനാശ്ശേരി: കഠിന ചൂടിന് അറുതിയായി ആലിപ്പഴം വീഴ്ചക്കൊപ്പം വേനൽ മഴയും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് വിവിധ പ്രദേശങ്ങളിൽ ആലിപ്പഴം പൊഴിഞ്ഞു തുടങ്ങിയത്. 10 മിനിറ്റോളം ആലിപ്പഴം പെയ്തിറങ്ങിയതിനു പിന്നാലെ ശക്തമായ മഴയും എത്തി. വീടുകളുടെയും വാഹനങ്ങളുടെയും മുകളിലേക്ക് ശബ്ദത്തോടെ ചെറിയ ഐസ് ക്യൂബുകൾ പതിക്കുകയായിരുന്നു.
പലരും ആലിപ്പഴം കൈകുമ്പിളിൽ ശേഖരിച്ച് ചിത്രം സോഷ്യൽ മീഡിയയിലിട്ട് ആലിപ്പഴ വീഴ്ച ആഘോഷമാക്കി. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത് ചങ്ങനാശ്ശേരിയിലായിരുന്നു. 40 ഡിഗ്രിയോളം ചൂടാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

