Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightപൊലീസ്...

പൊലീസ് സ്​റ്റേഷനുകള്‍ക്കുനേരെ കല്ലേറ്; ഇരുപതുകാരൻ പിടിയിൽ

text_fields
bookmark_border
പൊലീസ് സ്​റ്റേഷനുകള്‍ക്കുനേരെ കല്ലേറ്; ഇരുപതുകാരൻ പിടിയിൽ
cancel

ചങ്ങനാശ്ശേരി: മൂന്നു പൊലീസ് സ്​റ്റേഷനുകള്‍ക്കുനേരെ ബൈക്കിലെത്തി കല്ലെറിഞ്ഞ രണ്ടംഗസംഘത്തിലെ ഒരാള്‍ അറസ്​റ്റില്‍. വാലടി സ്വദേശിയായ സൂരജിനെയാണ് (20) കൈനടി പൊലീസ് ബുധനാഴ്ച രാത്രി അറസ്​റ്റ്​ ചെയ്തത്. കൂട്ടുപ്രതിയായ ശ്യാം ഒളിവിലാണ്​.

കഴിഞ്ഞ 11ന് രാത്രി 11ന് കറുകച്ചാല്‍, 11.30ന് ചങ്ങനാശ്ശേരി, 12ന് കൈനടി പൊലീസ് സ്​റ്റേഷനുകള്‍ക്കുനേരെയാണ് അക്രമമുണ്ടായത്. ബൈക്കിലെത്തിയ ഇവര്‍ സ്​റ്റേഷനുകള്‍ക്ക്​ മുന്നില്‍ നിര്‍ത്തിയശേഷം കൈയില്‍ കരുതിയിരുന്ന കല്ലുകള്‍ എറിയുകയായിരുന്നു.

മൊബൈല്‍ ടവര്‍ സംബന്ധിച്ച് പരിശോധന നടത്തിയതി​െൻറ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്​റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.

കൈനടി സി.ഐയുടെ നേതൃത്വത്തി​െല സംഘം ബുധനാഴ്ച രാത്രിയാണ് വാലടിയില്‍നിന്ന്​ സൂരജിനെ അറസ്​റ്റ്​ ചെയ്തത്. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്​റ്റേറ്റ് ഭാഗത്ത് താമസക്കാരനായ ശ്യാമിനെ ചങ്ങനാശ്ശേരി പൊലീസ് അന്വേഷിച്ചുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationstone peltman held
Next Story