Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightമകനും യാത്രയായി;...

മകനും യാത്രയായി; നിശ്ശബ്​ദലോകത്ത്​ മായ തനിച്ചായി

text_fields
bookmark_border

ചങ്ങനാശ്ശേരി: ഏക മക​െൻറ വേര്‍പാടിലും ഒന്ന് ഉറക്കെക്കരയാനാകാതെ ആ അമ്മ... മൂകയും ബധിരയുമായ മായയുടെ മകന്‍ ഹരിയെ വിധി അപകടത്തി​െൻറ രൂപത്തിലാണ്​ തട്ടിയെടുത്തത്. രോഗംമൂലം ഭര്‍ത്താവിനെ ജീവിതത്തി​െൻറ പാതിവഴിയില്‍ നഷ്​ടമായ മായയുടെ ജീവിതത്തിലെ വെളിച്ചം ഹരിയായിരുന്നു.

കുടുംബത്തിന് തണലായിരുന്ന ഹരി യാത്രയായതോടെ മായ വീണ്ടും ജീവിതത്തി​െൻറ ഏകാന്ത തടവിലായി. വാഴപ്പള്ളി വാലയില്‍ വീട്ടില്‍ പരേതനായ പത്മജന്‍-മായ ദമ്പതികളുടെ മകന്‍ പി.വി. ഹരി (23) ഞായറാഴ്ചയുണ്ടായ അപകടത്തെതുടര്‍ന്നാണ്​ മരിച്ചത്. നാലുകോടിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കി​െൻറ എസ്​റ്റിമേറ്റ് എടുക്കുന്നതിന്​ സുഹൃത്തിനൊപ്പം പോയി മടങ്ങവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

തലക്ക് ഗുരുതര പരിക്കേറ്റ ഹരിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിയെ രക്ഷിക്കാനായില്ല. സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

14 വര്‍ഷംമുമ്പ്​ പിതാവ് പത്മജന്‍ ഉദരസംബന്ധമായ അസുഖം ബാധിച്ചാണ് മരിച്ചത്. ഇതോടെ ഹരിയും അമ്മയും തനിച്ചായി. വല്യച്ചന്‍ രാജപ്പ​െൻറ സംരക്ഷണത്തിലാണ് കഴിഞ്ഞു വന്നിരുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിര്‍മിച്ച വീട്ടിലാണ് മൂവരും താമസിക്കുന്നത്. വല്യച്ചന്‍ പ്രായാധിക്യത്തിലും കൂലിപ്പണി ചെയ്തും ലയണ്‍സ് ക്ലബി​െൻറ നേതൃത്വത്തി​െല ബൈന്‍ഡിങ്​ പ്രസ്സില്‍ മായ ജോലി ചെയ്തുമാണ് നിര്‍ധനകുടുംബം കഴിഞ്ഞിരുന്നത്.

Show Full Article
TAGS:Changanassery 
Next Story