Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightരജതജൂബിലി നിറവിൽ...

രജതജൂബിലി നിറവിൽ ചങ്ങനാശ്ശേരി ക്ലബ്ബ്

text_fields
bookmark_border
രജതജൂബിലി നിറവിൽ ചങ്ങനാശ്ശേരി ക്ലബ്ബ്
cancel

ച​ങ്ങ​നാ​ശ്ശേ​രി: ഭാ​ഷാ​പ​ണ്ഡി​ത​നാ​യി​രു​ന്ന ഡോ.​സ്‌​ക​റി​യ സ​ക്ക​റി​യ, പ്ര​ഫ. കെ.​കെ.​ജോ​ൺ എ​ന്നി​വ​ര​ട​ക്കം രൂ​പം ന​ൽ​കി​യ ച​ങ്ങ​നാ​ശ്ശേ​രി ക്ല​ബ്ബ് ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ. ക്ല​ബ്ബി​ൽ 15 മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യം​ഗ​ങ്ങ​ള​ട​ക്കം 753 അം​ഗ​ങ്ങ​ളു​ണ്ട്. ക്ല​ബ്ബി​ന്റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച ന​ട​ക്കും. വൈ​കി​ട്ട് 6.30ന് ​ന​ട​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​തി​യ മ​ന്ദി​രം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശീ​തീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം കൊ​ടു​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി.​യും സോ​ളാ​ർ പ​വ​ർ പ്ലാ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം അ​ഡ്വ.​ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ​യും നി​ർ​വ​ഹി​ക്കും. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ്ബി​ന്റെ ര​ജ​ത​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ ആ​റു​പേ​ർ​ക്ക് വീ​ട് വെ​ച്ച്​ ന​ൽ​കു​ക​യാ​ണ് ഇ​തി​ന്റെ സാ​ര​ഥി​ക​ൾ. ക്ല​ബ്ബം​ഗ​മാ​യ ബി​ഫി വ​ർ​ഗീ​സ് ന​ൽ​കി​യ 40 സെ​ന്റ് സ്ഥ​ല​ത്ത് ഇ​തി​ന​കം ആ​റ്​ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും ക്ല​ബ്ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്ത സേ​വ​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Silver JubileeChanganassery Club
News Summary - Silver Jubilee Changanassery Club
Next Story