Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightസ്കൂൾ വാൻ അടിച്ചു...

സ്കൂൾ വാൻ അടിച്ചു തകർത്ത കേസ്: ആറുപേർ പിടിയിൽ

text_fields
bookmark_border
സ്കൂൾ വാൻ അടിച്ചു തകർത്ത കേസ്: ആറുപേർ പിടിയിൽ
cancel
camera_alt

വി​ഷ്ണു, മെ​ൽ​ബി​ൻ ചാ​ക്കോ, നി​സ​ൽ ആ​ന്‍റ​ണി, ശ്യാം ​ഷാ​ജി, സു​ജി​ത്ത്, അ​രു​ൺ കെ. ​പോ​ൾ​സ​ൺ 

ച​ങ്ങ​നാ​ശ്ശേ​രി : പെ​രു​ന്ന ഗ​വ. യു.​പി സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സ്കൂ​ൾ വാ​ന്‍ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. പെ​രു​ന്ന പ​ന​ച്ചി​ക്കാ​വ് പ​ടി​ഞ്ഞാ​റ്റും ഭാ​ഗ​ത്ത് വേ​ലൂ​ർ​ക്ക​ളം താ​ഴ്ച​യി​ൽ വീ​ട്ടി​ൽ വി. ​വി​ഷ്ണു (24), ച​ങ്ങ​നാ​ശ്ശേ​രി വെ​ട്ടി​ത്തു​രു​ത്ത് ചാ​ത്ത​നാ​ട് വീ​ട്ടി​ൽ മെ​ൽ​ബി​ൻ ചാ​ക്കോ (19), വെ​ട്ടി​ത്തു​രു​ത്ത് വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​സ​ൽ ആ​ന്‍റ​ണി (18), പ​ന​ച്ചി​ക്കാ​വ് വ​ള്ളി​ക്കാ​വ് മു​ക്ക് ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്യാം ​ഷാ​ജി (19), പെ​രു​ന്ന പോ​ത്തോ​ടു ഭാ​ഗ​ത്ത് കൊ​ട്ടാ​ര​ച്ചി​റ​യി​ൽ വീ​ട്ടി​ൽ സു​ജി​ത്ത് കെ.​എ​സ് (19), പെ​രു​ന്ന ചെ​മ്പും​തു​രു​ത്ത് ഭാ​ഗ​ത്ത് കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​രു​ൺ കെ. ​പോ​ൾ​സ​ൺ (19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ സം​ഘം ചേ​ർ​ന്നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30ഓ​ടെ സ്കൂ​ൾ വാ​ൻ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ മെ​ൽ​ബി​ന് ച​ങ്ങ​നാ​ശ്ശേ​രി സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് കേ​സ് നി​ല​വി​ലു​ണ്ട്. എ​സ്.​എ​ച്ച്.​ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എ​സ്.​ഐ ജ​യ​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ ര​ഞ്ജീ​വ് ദാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School van attackchanganasseri School van attack
News Summary - School van attack case: Six arrested
Next Story