Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഎസ്.ബി കോളജ്​...

എസ്.ബി കോളജ്​ സ്ഥാപകദിനാഘോഷം​ ഇന്നു മുതൽ

text_fields
bookmark_border
SB College Changanassery
cancel
camera_alt

എ​സ്.​ബി കോ​ള​ജ് ച​ങ്ങ​നാ​ശ്ശേ​രി

ച​ങ്ങ​നാ​ശ്ശേ​രി: എ​സ്.​ബി കോ​ള​ജിന്‍റെ 100ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷം തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. ഉ​ച്ച​ക്ക്​ 2.30ന് ​ചാ​ൾ​സ് ല​വീ​ഞ്ഞ് ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ പൊ​തു​സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​യും കോ​ള​ജ്​ ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​താ​ബ്​​ദി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ പ്ര​ഭാ​ഷ​ണ​വും ശ​താ​ബ്​​ദി സ്മാ​ര​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 100 സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.

എ​സ്.​ബി കോ​ള​ജ് രൂ​പ​ക​ൽ​പ​ന ചെ​യ്ത മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി പു​റ​ത്തി​റ​ക്കും. ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ വാ​ർ​ത്ത​പ​ത്രി​ക​യു​ടെ പ്ര​കാ​ശ​നം നിർവഹിക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നമെ​ന്ന് സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു. പ​രി​പാ​ടി​ക​ൾ കോ​ള​ജി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SB College ChanganasseryFoundation Day
News Summary - SB College Foundation Day Celebration From Today
Next Story