Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightസില്‍വര്‍ലൈന്‍ വിരുദ്ധ...

സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹത്തിന്​ ഒരുവര്‍ഷം: ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യാ​ണ് സ​മ​രം

text_fields
bookmark_border
സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹത്തിന്​ ഒരുവര്‍ഷം: ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യാ​ണ് സ​മ​രം
cancel

ച​ങ്ങ​നാ​ശ്ശേ​രി: കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മേ​ല്‍ എ​ടു​ത്ത ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സി​ല്‍വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ല ക​മ്മി​റ്റി മാ​ട​പ്പ​ള്ളി​യി​ല്‍ തു​ട​ങ്ങി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്​ ഏ​പ്രി​ൽ 20ന് ​ഒ​രു​വ​ര്‍ഷം തി​ക​യു​ന്നു. അ​ന്നേ​ദി​വ​സം സി​ല്‍വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ​സ​മി​തി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തും.

സ​മ​ര​സ​മി​തി ജി​ല്ല ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ.​പി.​സി.​സി വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ന്‍ സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ സ​മ​ര​പോ​രാ​ളി​ക​ളെ ആ​ദ​രി​ക്കും. സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍ത്ത മാ​ട​പ്പ​ള്ളി റീ​ത്തു​പ​ള്ളി ജ​ങ്​​ഷ​നി​ല്‍ മാ​ര്‍ച്ച് 17ന് ​ന​ട​ന്ന പൊ​ലീ​സ് അ​തി​ക്ര​മം ന​ട​ന്ന സ്ഥ​ല​ത്താ​ണ് സ​മ​ര​പ്പ​ന്ത​ല്‍ ഉ​യ​ര്‍ന്ന​ത്.

ദി​വ​സ​വും രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. 90 ഓ​ളം രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക, പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ള്‍ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​ജെ ജോ​സ​ഫ്, മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, തോ​മ​സ് മാ​ര്‍ കു​റി​ലോ​സ് തു​ട​ങ്ങി​യ നി​ര​വ​ധി​പേ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര​സ​മി​തി ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silverline
News Summary - One year of Satyagraha against Silverline
Next Story