യുവതിയെ മർദിച്ച് അവശയാക്കി ബലാത്സംഗം ചെയ്തയാൾ അറസ്റ്റില്‍
text_fieldsചങ്ങനാശ്ശേരി: പായിപ്പാട് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷിനെയാണ് (38) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച പകല്‍ 12 മണിയോടെയായിരുന്നു സംഭവം.
ചീര വില്‍ക്കാനെന്ന വ്യാജേനയാണ് ഇയാള്‍ ഇവരുടെ വീട്ടിലെത്തിയത്. വീട്ടില്‍ യുവതി തനിച്ചായിരുന്ന സമയം അതിക്രമിച്ച് വീട്ടില്‍കയറി ക്രൂരമായി മര്‍ദിച്ച് അവശയാക്കി ബോധംകെടുത്തിയ ശേഷമായിരുന്നു ബലാത്സംഗം ചെയ്തത്. വിവിധ ലൈംഗിക അതിക്രമ കേസുകളില്‍ പ്രതികളായവരുടെ ഫോട്ടോ യുവതിയെ കാണിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച നാട്ടുകാര്‍ ചേര്‍ന്ന് ആരമല ഭാഗത്തുവെച്ച് അനീഷിനെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
ശനിയാഴ്ച യുവതി ഇയാളെ തിരിച്ചറിഞ്ഞതോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ് പറഞ്ഞു.
ശരീരമാസകലം സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.