Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightസമരപ്പന്തലിലെ 'മലയാളം...

സമരപ്പന്തലിലെ 'മലയാളം പാട്ടുകാരൻ' പ്രമോഷ് തിരക്കിലാണ്

text_fields
bookmark_border
pramosh
cancel
camera_alt

സമരപ്പന്തലില്‍ പ്രമോഷ് പാട്ട് പാടുന്നു

Listen to this Article

ച​ങ്ങ​നാ​ശ്ശേ​രി: സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ന്‍ ന​ട​ത്തി​യ ദേ​ശീ​യ സ​മ​ര​പ്പ​ന്ത​ലി​ല്‍ മ​ല​യാ​ളം പാ​ട്ടു​പാ​ടി വൈ​റ​ലാ​യി അ​സം സ്വ​ദേ​ശി ഇ​പ്പോ​ള്‍ തി​ര​ക്കി​ലാ​ണ്. ഫേ​സ്ബു​ക്കി​ല്‍ വൈ​റ​ലാ​യ​തോ​ടെ വി​വാ​ഹ വേ​ദി​യി​ല്‍വ​രെ പാ​ട്ടു​പാ​ടാ​ന്‍ അ​സം വെ​സ്റ്റ് ക​ര്‍ബി സ്വ​ദേ​ശി​യാ​യ പ്ര​മോ​ഷ് സ​ഗ്മ​യെ ബു​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ''ശ്രീ​രാ​ഗ​മോ...'' എ​ന്ന മ​ല​യാ​ളം പാ​ട്ടു​പാ​ടി​യാ​ണ് പ്ര​മോ​ഷ് വൈ​റ​ലാ​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി സെ​ന്‍ട്ര​ല്‍ ജ​ങ്ഷ​നി​ലെ ശ​ര​വ​ണ ഹോ​ട്ട​ലി​ലെ ഷെ​ഫ് ആ​ണ് പ്ര​മോ​ഷ്. 2014ലാ​ണ് ശ​ര​വ​ണ ഹോ​ട്ട​ലി​ല്‍ ജോ​ലി​ക്കെ​ത്തു​ന്ന​ത്.

ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സ​മ​ര​പ്പ​ന്ത​ലി​ലെ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ സ​ഖാ​ക്ക​ള്‍ വി​പ്ല​വ​ഗാ​ന​ങ്ങ​ളും ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളു​മൊ​ക്കെ പാ​ടു​ന്ന​ത് പ്ര​മോ​ഷി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു.

ഇ​തു​ക​ണ്ട് പാ​ട്ടു​പാ​ടാ​ന്‍ ത​നി​ക്കും അ​വ​സ​രം ന​ല്‍ക​ണ​മെ​ന്നും മ​ല​യാ​ളം പാ​ട്ട്​ പാ​ടാ​മെ​ന്നും പ​റ​ഞ്ഞ് പ്ര​മോ​ഷ് സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​മോ​ഷി​ന് അ​വ​സ​രം ന​ൽ​കി​യ​തോ​ടെ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ പാ​ട്ട് സ്വീ​ക​രി​ച്ച​ത്. ച​ങ്ങ​നാ​ശ്ശേ​ര​യി​ല്‍ ഫൈ​വ് ലാം​പ് ഇ​വ​ന്റ് മാ​നേ​ജ്‌​മെ​ന്റ് ന​ട​ത്തു​ന്ന ഷാ​ന​വാ​സ് ഇ​സ്മ​യി​ല്‍ ആ​ണ് പ്ര​മോ​ഷ് പാ​ട്ട്​ പാ​ടു​ന്ന വി​ഡി​യോ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ വി​ഡി​യോ വൈ​റ​ലാ​യി. ഒ​പ്പം ശ​നി​യാ​ഴ്ച ഫൈ​വ് ലാം​പ് ഇ​വ​ന്റ് മാ​നേ​ജ്‌​മെ​ന്റ് പെ​രു​മ്പ​ന​ച്ചി​യി​ല്‍ ന​ട​ത്തു​ന്ന വി​വാ​ഹ​ത്തി​ല്‍ പ്ര​മോ​ഷി​ന്​ പാ​ട്ടു​പാ​ടാ​ന്‍ അ​വ​സ​രം ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singer
News Summary - Malayalam Singer in Samarappanthal Promosh is busy
Next Story