തരിശ്ശുഭൂമിയിൽ മുളക് കൃഷിയുമായി വായനശാല
text_fieldsതരിശ്ശുഭൂമിയിൽ മുളക് കൃഷി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിനി സിബി ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി: തരിശ്ശുഭൂമിയിൽ മുളക് കൃഷിയുമായി വായനശാല. തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, കതിർ കർഷക ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് തരിശ്ശുഭൂമിയിൽ മുളക് കൃഷി ആരംഭിച്ചത്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജിനി സിബി മുളക് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രവർത്തകനായ ആദിത്യൻ രഘുവിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലത്താണ് മുളക് കൃഷി ചെയ്യുന്നത്.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് അംഗം ഉഷ രവീന്ദ്രൻ, വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ, പ്രസിഡന്റ് നിഷാ വി. ദേവൻ, ഭരണസമിതി അംഗങ്ങളായ പി.ജെ ജോസഫ്, എസ്. ശ്രുതി, വായനശാല പ്രവർത്തകരായ എം.കെ. മനു, ടി.ജെ. ജോസഫ്, എൽസമ്മ സാലസ് എന്നിവർ മുളക് കൃഷിക്ക് നേതൃത്വം നൽകി. വായനശാല പ്രദേശത്തെ തരിശ്ശുഭൂമികൾ കൃഷിയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് വായനശാലയുടെ നേതൃത്വത്തിലുള്ള കതിർ കർഷക ക്ലബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

