ജോസ് കെ. മാണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പി.ജെ. ജോസഫിനൊപ്പം ചേർന്നു
text_fieldsമാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സൈന തോമസിെൻറ നേതൃത്വത്തില്‍ പി.ജെ.
ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിലേക്ക് എത്തിയവരെ ചങ്ങനാശ്ശേരി മുനിസിപ്പല്‍
ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സീസ് സ്വീകരിക്കുന്നു
ചങ്ങനാശ്ശേരി: ജോസ് കെ. മാണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സൈന തോമസ്, പഞ്ചായത്ത് മുൻ മെംബര്‍ ജെയിംസ് പഴയചിറ, പാപ്പച്ചന്‍ പനക്കേഴം, ഷാജി ഏത്തയ്ക്കാട്, സാബു ഏത്തയ്ക്കാട് എന്നിവര്‍ പി.ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു.
മാടപ്പള്ളിയില്‍ നടന്ന യോഗം കേരള കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡൻറ് ജേക്കബ് ജോര്‍ജ് കപ്യാരുപറമ്പിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാൻ സാജന്‍ ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു.
ഉന്നതാധികാര സമിതി അംഗങ്ങളായ കെ.എഫ്. വര്‍ഗീസ്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി, സാജു മഞ്ചേരിക്കളം, ബേബിച്ചന്‍ ഓലിക്കര, ഡി. സുരേഷ്, തോമാച്ചന്‍ പാലാക്കുന്നേല്‍, ജോണിച്ചന്‍ കുരിശുംമൂട്ടില്‍, ലാലിച്ചന്‍ മറ്റത്തില്‍, ജിതിന്‍ പ്രാക്കുഴി, ജോയിച്ചന്‍ കാലായില്‍, വിനീത് തോമസ്, ഏലിക്കുട്ടി തോമസ്, ടി.എസ്. മോഹനന്‍, ഷിനോ ഓലിക്കര എന്നിവർ സംസാരിച്ചു.
ജോസ് വിഭാഗം പഞ്ചായത്ത് അംഗവും
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ ഏക കേരള കോണ്‍ഗ്രസ് അംഗം ജിജി നിക്കോളാസ് ജോസ് വിഭാഗത്തില്‍നിന്ന് രാജിെവച്ച് ജോസഫിനൊപ്പം ചേര്‍ന്നു.
ജോസ് കെ. മാണി വിഭാഗത്തിൽ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ചങ്ങനാശ്ശേരി: ഇടതുമുന്നണിയിലേക്ക് പോകാനുള്ള ജോസ് കെ. മാണി വിഭാഗത്തിെൻറ തീരുമാനത്തില്‍ പ്രതിഷേധിച്ച് മാടപ്പള്ളി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സനും കേരള കോണ്‍ഗ്രസ്-എം വനിത നേതാവും എട്ടാം വാര്‍ഡ് മെംബറുമായ അജിതകുമാരിയും സഹപ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആൻറണി കുന്നുംപുറം, മണ്ഡലം പ്രസിഡൻറ് ബാബു കുരീത്ര, പി.എം. ഷെഫീക് തുടങ്ങിയവര്‍ ഷാളണിയിച്ച് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

